തിരുവനന്തപുരം:
നവകേരള സദസ് അനുകരിക്കാനുള്ള ശ്രമത്തിലാണ് മറ്റ് സംസ്ഥാനങ്ങളുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കേന്ദ്രത്തിന്റെ കണ്ണിലെ കരട് ഇടതുപക്ഷ സർക്കാരാണ്. അതുകൊണ്ടാണ് കേരളത്തിന് അർഹതപ്പെട്ടത് നൽകാതെ വികസന മുരടിപ്പ് ഉണ്ടാക്കുന്നത്. എല്ലാ സാമ്പത്തിക പ്രതിസന്ധികളെയും ജനപിന്തുണയോടെ അതിജീവിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു
ഗവർണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്തെ അലങ്കോലപ്പെടുത്താനാണ് ശ്രമം. ഭ്രാന്ത് പിടിച്ച നിലപാടാണ് ഗവർണറുടേത്. അദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റ് പറയാനാകില്ല. മാനസിക നില ദുർബലമായ ആളെ പോലെയാണ് സംസാരിക്കുന്നത്. ഹലുവ തപ്പി നടക്കുന്ന ഗവർണർ പരിഹാസകഥാപാത്രമായി മാറി. ഗവർണർ പദവി ദുരുപയോഗം ചെയ്തുവെന്നും ഇപി പറഞ്ഞു.