പാചകപാത്രത്തിന്റെ കൈപിടിക്കുള്ളില്‍ സ്വർണം കടത്താൻ ശ്രമം: കാസര്‍കോട് സ്വദേശി പിടിയിൽ

Advertisement

പാചകപാത്രത്തിന്റെ കൈപിടിക്കുള്ളില്‍ ഒളിപ്പിച്ച് കൊണ്ടു വന്ന 29.42 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തു. 529.50 ഗ്രാം തൂക്കമുള്ള ആറ് സ്വര്‍ണ്ണ കമ്പികളാണ് പിടികൂടിയത്. ബാങ്കോക്കില്‍നിന്ന് കൊച്ചിയിലേക്കുന്ന  എഫ് ഡി 170ാം നമ്പര്‍ വിമാനത്തിലെ യാത്രക്കാരനായ കാസര്‍കോട് സ്വദേശി മുഹമ്മദാണ് സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.