കൊല്ലം.ഗവർണർ വിഷയത്തിൽ സ്പീക്കറെ തിരുത്തി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.ഗവർണർ പരിണിതപ്രജ്ഞനായ വ്യക്തിയല്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് .സംസ്കാരമുള്ള ഒരാളുടെ വായിൽ നിന്ന് വരുന്ന പ്രയോഗങ്ങളല്ല ഗവർണറിൽ നിന്നുണ്ടാകുന്നതെന്നും മന്ത്രി വി ശിവൻകുട്ടി.ഗവർണർ പരിണിത പ്രഞ്ജനായാളെന്നായിരുന്നു സ്പീക്കർ എ എൻ ഷംസീറിൻ്റെ പ്രസ്താവന.
സർക്കാരുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാദ് പരസ്യപ്പോര് തുടരുന്നതിനിടെയിലായിരുന്നു സ്പീക്കർ എ എൻ ഷംസീർ ഗവർണറെ പിന്തുണച്ച് രംഗത്ത് വന്നത്. ഗവർണർ പരിണിത പ്രഞ്ജനായ വ്യക്തിയാണെന്നും ഗവർണറുമായി യോജിച്ച് പോകാൻ കഴിയുമെന്നുമായിരുന്നു സ്പീക്കർ എ എൻ ഷംസീറിൻ്റെ പരാമർശം.ഇതാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ തിരുത്തുന്നത്.
ഗവർണർ വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും പരിണിതപ്രജ്ഞനായ വ്യക്തിയല്ലെന്ന് മുഖപുസ്തകത്തിൽ കുറിച്ച വിദ്യാഭ്യാസ മന്ത്രി സംസ്കാരമുള്ള ഒരാളുടെ വായിൽ നിന്ന് വരുന്ന പ്രയോഗങ്ങളല്ല ഗവർണറിൽ നിന്നുണ്ടാകുന്നതെന്നും പറഞ്ഞു.
വിദ്യാർഥികൾ സമരം ചെയ്യാൻ കാരണം ഈ ഗവർണറുടെ ഏകാധിപത്യ നിലപാടുകളും പരാമർശങ്ങളുമാണ് കേരള മുഖ്യമന്ത്രിയ്ക്കെതിരെ മോശം പദപ്രയോഗങ്ങൾ നടത്തിയ വ്യക്തിയാണ് ഗവർണറെന്നും മന്ത്രി വി ശിവൻകുട്ടി സ്പീക്കറെ ഓർമ്മപ്പെടുത്തുന്നു.
ഭരണഘടനാ പദവിയിലുള്ള ഒരാളിൽ നിന്നുണ്ടാകേണ്ട പരാമർശങ്ങൾ ആണോ ഇവയെന്ന ചോദ്യത്തോടെയാണ്
സ്പീക്കറുടെ പ്രസ്താവനയെ മന്ത്രി തള്ളുന്നത്.