2023 ഡിസംബർ 21 വ്യാഴം
🌴കേരളീയം🌴
🙏പ്ലസ് ടു കോഴക്കേസില്‍ ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ എന്‍ഫോഴ്സ്മെന്റ് സുപ്രീംകോടതിയില്‍. കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ടുള്ള കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ ഇഡി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസയച്ചു.
🙏അഞ്ചു കൊലക്കേസുകളിലെ പ്രതി റിപ്പര്‍ ജയാനന്ദന്‍ ജയിലില്‍ ഇരുന്നുകൊണ്ടു രചിച്ച പുസ്തകം പ്രകാശനം ചെയ്യാന്‍ ഹൈക്കോടതി രണ്ടു പകല്‍ പരോള്‍ അനുവദിച്ചു. ‘പുലരി വിരിയും മുമ്പേ’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് 22, 23 തീയതികളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് പരോള്‍. 23 ന് കൊച്ചിയിലാണു പുസ്തക പ്രകാശനം.
🙏 തിരുവനന്തപുരം ഡി, ‘സിസി ഓഫീസിനു മുന്നില്‍ പൊലീസിനെ പ്രതിരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം നേര്‍ക്കുനേര്‍ നിലയുറപ്പിച്ചു. നഗരത്തിന്റെ പല ഭാഗത്തും പ്രവര്‍ത്തകര്‍ തടിച്ചു കൂടി. നേരത്തെ സെക്രട്ടേറിയറ്റില്‍ പോലീസ് ലാത്തിവീശിയിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല.
🙏യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം, തലസ്ഥാനം യുദ്ധക്കളമായി. വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം പുരുഷ പോലീസുകാര്‍ വലിച്ചുകീറി. മൂന്നു പൊലീസ് വാഹനങ്ങളുടെ ചില്ല് സമരക്കാര്‍ തകര്‍ത്തു. കന്റോണ്‍മെന്റ് എസ്ഐ ഉള്‍പ്പടെ എട്ടു പൊലീസുകാര്‍ക്കും നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
🙏പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തില്‍ കലാപമുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പൊലീസിന് നേരെ കടന്നാക്രമണമാണ് നടത്തിയത്.
🙏പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സംസ്ഥാനത്തു കലാപമുണ്ടാക്കുകയാണെന്നു മന്ത്രിമാര്‍. യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം കലാപശ്രമമാണെന്ന് മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, വി ശിവന്‍കുട്ടി, ആന്റണി രാജു എന്നിവര്‍ ആരോപിച്ചു.
🙏യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിക്കുന്നത് കലാപമാണെന്നും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. നവകേരള സദസ്സ് അനുകരിക്കാനുള്ള ശ്രമത്തിലാണ് മറ്റു സംസ്ഥാനങ്ങളെന്നും ജയരാജന്‍ പറഞ്ഞു.
🙏തൃശൂര്‍ പൂരം എക്സിബിഷന്‍ ഗ്രൗണ്ടിന്റെ തറ വാടക വര്‍ധിപ്പിച്ചത് ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്നു കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. കേസില്‍ ഹൈക്കോടതിയില്‍ ടി.എന്‍. പ്രതാപന്‍ എംപി കക്ഷി ചേരും.
🙏സപ്ലൈകോയുടെ ക്രിസ്മസ്, പുതുവല്‍സര ചന്തകള്‍ ഇന്നു മുതല്‍ 30 വരെ നടക്കും. സബ്സിഡി സാധനങ്ങള്‍ക്കു പുറമെ നോണ്‍ സബ്സിഡി സാധനങ്ങളും അഞ്ചു മുതല്‍ 30 വരെ ശതമാനം വിലക്കുറവില്‍ ലഭ്യമാകുമെന്നാണ് അറിയിപ്പ്.
🙏പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും സര്‍വീസ് സംബന്ധമായ പരാതികളില്‍ പരിഹാരം കാണാന്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജനുവരി 10, 25, ഫെബ്രുവരി 14 എന്നീ തീയതികളില്‍ ഓണ്‍ലൈന്‍ അദാലത്ത് നടത്തുന്നു.
🙏തൃശൂര്‍ സിറ്റി പോലീസിനു കീഴിലെ പോലീസ് സ്റ്റേഷനുകളില്‍ സന്ദര്‍ശകര്‍ക്ക് ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തുന്നു. ആദ്യഘട്ടത്തില്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ്, ഒല്ലൂര്‍ പോലീസ് സ്റ്റേഷനുകളിലാണ് ടോക്കണ്‍ മെഷീന്‍ സ്ഥാപിക്കുന്നത്.
🇳🇪 ദേശീയം 🇳🇪
🙏സര്‍ക്കാരിനെതിരായ കുറ്റം രാജ്യത്തിനെതിരായ കുറ്റമെന്ന നിലയില്‍ രാജ്യദ്രോഹക്കുറ്റമാണെന്നു വ്യാഖ്യാനിച്ചുകൊണ്ട് ക്രിമിനല്‍ നിയമ ഭേദഗതികളുടെ മൂന്നു ബില്ലുകള്‍ ലോക്സഭ പാസാക്കി. പ്രതിപക്ഷാംഗങ്ങളെ സസ്പെന്‍ഡു ചെയ്തു പുറത്താക്കി ചര്‍ച്ചപോലും ഇല്ലാതെയാണ് ബില്ലുകള്‍ പാസാക്കിയത്. പുതിയ നിയമമനുസരിച്ച് ആള്‍ക്കൂട്ട ആക്രമണത്തിന് വധശിക്ഷ വരെ നല്‍കാം.
🙏ലോക്സഭയില്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച രണ്ട് എംപിമാരെ കൂടി സസ്പെന്റ് ചെയ്തു. എഎം ആരിഫിനെയും തോമസ് ചാഴികാടനെയുമാണ് സസ്പെന്റ് ചെയ്തത്. പോസ്റ്റര്‍ ഉയര്‍ത്തി സ്പീക്കറുടെ ചേംബറില്‍ കയറി ഡെസ്‌കില്‍ ഇരുന്നു പേപ്പറുകള്‍ കീറിയെറിഞ്ഞാണ് ഇവര്‍ പ്രതിഷേധിച്ചത്. ഇതോടെ 143 എംപിമാര്‍ സസ്പെന്‍ഷനിലായി.
🙏പൂനെയിലെ യുവ മോര്‍ച്ച നേതാവ് സുനില്‍ ധുമലി(35)നെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
🇦🇽 അന്തർദേശീയം 🇦🇺
🙏കുവൈറ്റ് അമീറായി ശൈഖ് മിഷല്‍ അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അധികാരമേറ്റു. ബുധനാഴ്ച ദേശീയ അസംബ്ലിയില്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ശൈഖ് മിഷല്‍ അധികാരമേറ്റത്.
🏏 കായികം🏏
🙏2023 ലെ ദേശീയ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബാഡ്മിന്റണ്‍ ജോഡികളായ സാത്വിക് സായിരാജ് റാങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യത്തിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം. ഇന്ത്യന്‍ പേസ് ബോളര്‍ മുഹമ്മദ് ഷമി, മലയാളി ലോങ് ജമ്പ് താരം എം. ശ്രീശങ്കര്‍ എന്നിവര്‍ ഉള്‍പ്പെടെ 28 പേര്‍ക്ക് അര്‍ജുന പുരസ്‌കാരം.
🙏ഇന്ത്യാ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ന്. ഓരോ മത്സരങ്ങള്‍ വിജയിച്ച് പരമ്പര നിലവില്‍ സമനിലയിലായതിനാല്‍ ഇന്നത്തെ മത്സരം ഇരുകൂട്ടര്‍ക്കും നിര്‍ണായകമാണ്.