കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം ഇന്ന്; ഗവർണർ നിർദേശിച്ചവർക്കെതിരെ എസ് എഫ് ഐ പ്രതിഷേധിക്കും

Advertisement

കോഴിക്കോട്:കാലിക്കറ്റ് സർവകലാശാല യോഗം ഇന്ന് ചേരും. ഗവർണർ നാമനിർദേശം ചെയ്ത 18 അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്ന് ചേരുന്നത്. ഇതിൽ ഒമ്പത് പേർ സംഘ്പരിവാർ അനുകൂലികളാണെന്ന് എസ് എഫ് ഐയും ഇടത് സംഘടനകളും ആരോപിക്കുന്നു. സംഘ്പരിവാർ അനുകൂലികളായ സെനറ്റ് അംഗങ്ങൾക്കെതിരെ പ്രതിഷേധിക്കാനാണ് എസ് എഫ് ഐയുടെ തീരുമാനം. ഈ സാഹചര്യത്തിൽ സുരക്ഷ പോലീസ് ശക്തമാക്കും.
അതേസമയം മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച പ്രതിഷേധക്കാരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ നടപടി ആവശ്യപ്പെട്ട് കെ എസ് യു ഇന്ന് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തുന്നുണ്ട്. രാവിലെ പത്തരക്കാണ് മാർച്ച്. ഇന്നലെ സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.