തിരുവമ്പാടിയിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു

Advertisement

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവമ്പാടിയിൽ ആണ് ഇന്ന് കോവിഡ് മരണം റിപ്പോർട്ടു ചെയ്തത്.

താഴെ തിരുവമ്പാടി മണ്ണിൽതൊടികയിൽ താമസിക്കുന്ന കൊളത്താറ്റിൽ അലവി (72) ആണ് മരിച്ചത്.

സംസ്കാരം ഇന്ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.

ഭാര്യ: പാത്തുട്ടി.

മക്കൾ: അബ്ദുറഹിമാൻ , സുമീറ, സുലൈഖ, യൂനുസ്.

ശ്വാസം മുട്ടിനെ തുടർന്ന് തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു .

മരണ ശേഷം നടത്തിയ പരിശോധനയിൽ ആണ് കോവിഡ് സ്ഥിരീകരിച്ചത്.

ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.