കോഴിക്കോട് കുന്ദമംഗലത്ത് മന്ത്രവാദത്തിന്റെ മറവില്‍ പീഡനം നടത്തിയയാള്‍ പിടിയില്‍. പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ വ്യാജ സിദ്ധനായ മലപ്പുറം കാവൂര്‍ സ്വദേശി അബ്ദുറഹ്മാനാണ് യുവതിയെ പീഡിപ്പിച്ചത്. വയറുവേദന മാറ്റി നല്‍കാമെന്ന് പറഞ്ഞ് മരുന്നു നല്‍കി മയക്കിയ ശേഷമായിരുന്നു പീഡനം. കൂടുതല്‍ യുവതികളും കുട്ടികളും പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.