കോട്ടയം .കേരള അഡ്വൈറ്റസിംഗ് ഏജൻസിസ് അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം മൈതാനത്ത് പുഷ്പമേളയ്ക്ക് തുടക്കമായി.ഇരുപതിനായിരം സ്ക്വയർ ഫീറ്റിൽ വിവിധതരം പുഷ്പങ്ങളുടെ പ്രദർശനമാണ് ഒരുക്കിയിരിക്കുന്നത് പുഷ്പമേളയോട് അനുബന്ധിച്ച് 80 പരം സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറും പുഷ്പമേളയുടെ ഔദ്യോഗിക ഉദ്ഘാടനം കോട്ടയം ജില്ലാ കളക്ടർ വി.വിഘ്നേശ്വരി നിർവഹിച്ചു ഈ മാസം 31 വരെയാണ് പുഷ്പമേള നടക്കുന്നത് 90 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഇരുപതിനായിരം സ്ക്വയർ ഫീറ്റിൽ മനം മയക്കുന്ന വർണ്ണങ്ങളാൽ നിറയുന്ന ഊട്ടിയിലെ പുഷ്പവസന്തം ഇവിടെ വിരിയുകയാണ്.
ലക്ഷക്കണക്കിന് പൂക്കളും ചെടികളും കൊണ്ട് നിറഞ്ഞതാണീ പൂന്തോട്ടം .
ഈർക്കിലിയിൽ നിർമ്മിച്ച ഭീമാകാരമായ രൂപങ്ങൾ , കൊത്തുപണികളാൽ അലംകൃതമായ വേരു ശിൽപ്പങ്ങൾ , പച്ചക്കറി കൊണ്ടുള്ള വലിയ രൂപങ്ങൾ, എന്നിവ മേളയുടെ പ്രത്യേകതകളാണ് .
ഇന്ത്യയിലും വിദേശത്തുമുള്ള അത്യപൂർവ്വങ്ങളായ പതിനായിരക്കണക്കിന് സസ്യ- ഫലവൃക്ഷങ്ങളുടെയും ചെടികളുടേയും പ്രദർശനവും വിൽപനയും നിത്യജീവിതത്തിൽ അത്യാവശ്യമുള്ള സാധങ്ങൾ വാങ്ങുന്നതിനുള്ള 80 ൽ അധികം വ്യാപാര സ്റ്റാളുകൾ .
വിവിധതരം ഭക്ഷണങ്ങൾ തയ്യാറാക്കുന്ന ഫുഡ് കോർട്ട് തുടങ്ങിയവയും മേളയിൽ ഒരുക്കിയിട്ടുണ്ട്.കൂടാതെ കാസർകോഡു മുതൽ പാറശ്ശാല വരെയുള്ള കുട്ടികൾ പങ്കെടുക്കുന്ന കിഡ്സ് ഫാഷൻ ഷോ , പ്രചോദിത ചിത്രാംഗനയും കേരളപരിഷത്തും ചേർന്ന് നടത്തുന്ന വനിതകളുടെ തത്സമയ ചിത്ര രചനാ , അഖില കേരള ചിത്ര രചനാമത്സരം , കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന കരോൾ ഗാനമത്സരം , റേഡിയോ 90 FM, സൂര്യാ ടി വി കൊച്ചു ടി വി തുടങ്ങിയ ചാനലുകൾ നടത്തുന്ന വെറൈറ്റി ഷോകൾ , ടി വി ചലച്ചിത്ര താരങ്ങൾ മിന്നുന്ന പ്രകടനം കാഴ്ച വെയ്ക്കുന്ന കോമഡി ഷോകൾ , മാജിക്ക് ഷോ, പിന്നണി ഗായകർ നയിക്കുന്ന ഗാനമേള തുടങ്ങിയ മേളയിലെ രാവുകളിൽ ഉത്സവ ലഹരിയുണർത്തും.