കൊല്ലം . ഗവർണർക്ക് എതിരെ രാഷ്ട്രപതിയ്ക്ക് കത്തയച്ച സർക്കാർ നീക്കം അസാധാരണം. ഭരണഘടന തലവൻ ഭരണഘടന ചുമതല വഹിക്കുന്നില്ലെന്ന സർക്കാർ ആരോപണത്തിന് മാനങ്ങൾ ഏറെ. ഗവര്‍ണറുടെ ഒരുമുഴം മുന്നേ എറിയുക എന്നതാണ് ഉദ്ദേശ്യമെന്ന് വ്യക്തമാവുകയാണ്. നിയോഗിച്ചവർ ഗവർണർ ചെയ്യുന്നത് അറിയുന്നതിന് വേണ്ടിയാണ് കത്തയച്ചതെന്ന് മന്ത്രി സജി ചെറിയാൻ പറയുന്നുവെങ്കിലും ലക്ഷ്യം വേറേയാണ്.
അതേ സമയം ഗവർണർ – മുഖ്യമന്ത്രി പോര് അവസാനിപ്പിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.ഗവർണറെ പോലെ ജനങ്ങൾക്ക് ഇടയിൽ ഇറങ്ങി നടക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ.
ഗവർണർ–സർക്കാർ പോര് തുടരുന്നതിനിടെയാണ് ഗവർണർക്കെതിരെ രാഷ്ട്രപതിയ്ക്ക് കത്ത് അയച്ചുമുള്ള സർക്കാരിൻ്റെ നിർണ്ണായക നീക്കo. ഗവർണർ ഭരണഘടനാ ചുമതല നിറവേറ്റുന്നില്ലെന്ന ഗുരുതര ആരോപണം സർക്കാർ ഉന്നയിക്കുന്നതിലൂടെ ഗവർണറുടെ പ്രവർത്തനങ്ങളെ കൂടിയാണ് സർക്കാർ ചോദ്യം ചെയ്യുന്നത്.ഗവർണർ നിരന്തരം പ്രോട്ടോക്കോൾ ലംഘനം നടത്തുന്നത് സുരക്ഷ പ്രശ്നം ഉണ്ടാക്കുന്നുവെന്ന് സംസ്ഥാനത്തിൻ്റെ നിലപാടും ഗവർണറുടെ നീക്കങ്ങളെ തടയിടുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ്. തനിക്ക് നേരെ അക്രമം ഉണ്ടായാൽ സംസ്ഥാനത്തിൻ്റെ ക്രമസമാധന നില തകർന്നുവെന്ന ആരോപണം ഉന്നയിക്കാൻ ഗവർണർക്ക് കഴിയും ഇത് ഒഴിവാക്കാനാണ് ഗവർണർ പ്രോട്ടോക്കോൾ ലംഘിക്കുന്നുവെന്ന സംസ്ഥാനത്തിൻ്റെ ആരോപണത്തിൻ്റെ കാതൽ. കേരളത്തിൽ ഗവർണർ എന്ത് നിലപാടെടുക്കുന്നുവെന്ന് അദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നവർ അറിയാൻ വേണ്ടിയാണ് കത്തയച്ചതെന്നായിരുന്നു സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ്റെ പ്രതികരണം.
നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ അടയിരിക്കുന്നുവെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. അതേ സമയം ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള പരസ്പരം ചെളി വാരിയെറിയൽ കേരളത്തിന് അപമാനമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഗവർണർ ചെയ്തതുപോലെ ജനങ്ങൾക്കിടയിൽ ഇറങ്ങാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്നായിരുന്നു കേന്ദ്ര സഹമന്ത്രി വി മുരളീധരൻ്റ വിമർശനം.ഗവര്‍ണര്‍ മോശക്കാരനല്ലെന്ന് തെളിയിച്ചു കഴിഞ്ഞ നിലയ്ക്ക് അദ്ദേഹത്തിന്‍റെ നീക്കങ്ങള്‍ ആശങ്കയോടെയാണ് പലരും ഉറ്റുനോക്കുന്നത്. സംസ്ഥാന സർക്കാർ നീക്കത്തെ ഗവർണർ എങ്ങനെ പ്രതിരോധിക്കുമെന്നാണ് കാണേണ്ടത്.