അടൂർ: ആരോഗ്യമേഖലയിൽ അത്യാധുനിക സേവനങ്ങളുമായി അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ
ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബ്രെയിൻ ആൻഡ് സ്പൈൻ,സെന്റർ ഫോർ എക്സലൻസ് ഇൻ ട്രോമാ ആൻഡ് അഡ്വാൻസ്ഡ് ഓർത്തോപീഡിക്സ് സംവിധാനത്തിന് തുടക്കമാകുന്നു.
ജില്ലാ പോലീസ് മേധാവി വി.അജിത് ഉദ്ഘാടനം ചെയ്തു. അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏറ്റവും എളുപ്പത്തിൽ മതിയായ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികൾ ഏറ്റവും അടുത്തുണ്ടെങ്കിൽ പരിക്കേറ്റയാളുടെ ജീവൻ നഷ്ടമാകാതെയിരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ലൈഫ് ലൈൻ മാനേജിങ് ഡയറക്ടർ ഡോ.എസ്.പാപ്പച്ചൻ അധ്യക്ഷനായി.
ആരോഗ്യമേഖലയിൽ അടൂരിൽ 18 വർഷമായി പ്രവർത്തിക്കുന്ന ആശുപത്രിയാണ് ലൈഫ് ലൈൻ.
താങ്ങാവുന്ന ചെലവിൽ ആധുനികവും ശാസ്ത്രീയവുമായ ചികിത്സ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാ ക്കുകയെന്നതാണ് ലൈഫ് ലൈൻ ഇൻസ്റ്റിട്യൂട്ടുകളുടെ പ്രവർത്തനലക്ഷ്യമെന്നും ഡോ.എസ്.പാപ്പച്ചൻ പറഞ്ഞു.
ഡിവൈ.എസ്.പി.മാരായ ഡോ.ആർ.ജോസ്,ആർ.ജയരാജ്,അസ്ഥിരോഗ വിദഗ്ധൻ പ്രൊഫ.ഡോ. സാജിദ് ഹുസൈൻ,കാർഡിയോളജിസ്റ്റ് ഡോ.സാജൻ അഹമ്മദ്, നിയോ നാറ്റോളജിസ്റ്റ് ഡോ.ബിനു ഗോവിന്ദ്, അസ്ഥിരോഗ വിദഗ്ധൻ ഡോ.കെ.പ്രവീൺ, ഡയക്ടർ ഡെയ്സി പാപ്പച്ചൻ എന്നിവർ പങ്കെടുത്തു.