ശബരിമലയിൽ ഭക്ത ജനത്തിരക്ക് വീണ്ടും

Advertisement

ശബരിമല.വാരാന്ത്യത്തിലേക്ക് കടന്നതോടെ ശബരിമലയിൽ ഭക്ത ജനത്തിരക്ക്. ക്രിസ്തുമസ് അവധിക്കായി സ്കൂൾ – കോളജുകൾ കൂടി ഇന്ന് അടയ്ക്കുന്നതോടെ ഇനിയും തിരക്ക് വർധിക്കുമെന്നാണ് വിലയിരുത്തൽ. ഇന്നലെ ഒരു ലക്ഷത്തിലധികം പേർ ദർശനം നടത്തി. തൊണ്ണൂറായിരത്തിലധികം പേർ ഇന്നും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തിട്ടുണ്ട്. മണ്ഡലപൂജയ്ക്കു മുന്നോടിയായുള്ള ദേവസ്വം ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര നാളെ നടക്കും. പുരാണവേഷങ്ങൾ, മയിലാട്ടം, വിളക്കാട്ടം, ചെണ്ടമേളം തുടങ്ങിയവ ഘോഷയാത്രയിൽ അണിനിരക്കും.

Advertisement