പത്തനാപുരത്ത് ഭാര്യയെയും മകളേയും വെട്ടി പരിക്കേല്പിച്ച് യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു

Advertisement

പത്തനാപുരം. ഭാര്യയെയും 10 വയസുകാരി മകളേയും വെട്ടി പരിക്കേല്പിച്ച ശേഷം യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. പത്തനാപുരം പിടവൂർ ലതീഷ്ഭവനിൽ രൂപേഷാണ് മരിച്ചത്.കുടുംബ പ്രശ്നമാണ് അക്രമത്തിനും ആത്മഹത്യയ്ക്കും കാരണമെന്ന് പോലീസ്



ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഭാര്യയെയും 7 വയസുകാരി മകളേയും വെട്ടി പരിക്കേല്പിച്ച രൂപേഷ് പെട്രോൾ ശരീരത്തിൽ ഒഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. പത്തനാപുരം പൊലീസും ഫയർഫോഴ്സുമെത്തി തീ അണച്ച് രൂപേഷിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ അഞ്ജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും
മകൾ ആരുഷ്മയെ തിരുവനന്തപുരം എസ് എ ടിആശുപത്രിയിലും
പ്രവേശിപ്പിച്ചു. രൂപേഷിന്റെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഓട്ടോ ഡ്രൈവറായിരുന്നു രൂപേഷ്. ഇവരുടെ പ്രണയ വിവാഹമായിരുന്നു. ആക്രമണത്തിനും ജീവനൊടുക്കലിനും പിന്നിൽ കുടുംബ വഴക്കാണെന്നാണ് വിവരം.സംഭവത്തിൽ പത്തനാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement