തെരുവില്‍ നേരിട്ടാലൊരു ഗുമ്മില്ല , അവന്മാരുടെ വീട്ടില്‍ കയറി താങ്ങാം, നവകേരള സദസിന് പിന്നാലെ വീട് കയറിയുള്ള ആക്രമണങ്ങള്‍

Advertisement

തിരുവനന്തപുരം . നവകേരള സദസിന് പിന്നാലെയുണ്ടായ രാഷ്ട്രീയ സംഘർഷങ്ങൾ വീട് കയറിയുള്ള ആക്രമണങ്ങളിലേക്ക് വഴി മാറുന്നു.ആറ്റിങ്ങലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ വീടു കയറി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിന് പിന്നാലെ ആറ്റിങ്ങല്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍റെ വീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു.


മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്‍റ് സുഹൈലിന്‍റെ വീടിന് നേരെയാണ് ആദ്യമാക്രമണം ഉണ്ടായത്.


ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ല് അടിച്ച് തകർത്തു. നിർത്തിയിട്ട ഇരു ചക്ര വാഹനങ്ങളും നശിപ്പിച്ചു.
സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സുഹൈൽ ആരോപിക്കുന്നു.

യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ വീടു കയറി ആക്രമണ നടന്നതിന് പിന്നാലെയാണ് സിപിഎം കൗൺസിലറുടെ വീടിന് നേരെ ആക്രമമുണ്ടായത്.നവകേരള സദസുമായി ബന്ധപ്പെട്ടാണോ ആക്രമണം ഉണ്ടായതെന്ന് അറിയില്ലെന്ന് ആറ്റിങ്ങൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജമ് പറഞ്ഞു.

ഇരു ആക്രമണങ്ങളിലും പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് കരവാരം പഞ്ചായത്തിൽ കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്.
വെഞ്ഞാറമൂട്, ആറ്റിങ്ങല്‍ ഭാഗങ്ങളിൽ വ്യാപക സംഘ‍ർഷമാണ് കോൺഗ്രസ് സിപിഎം പ്രവർത്തകർ തമ്മിൽ
ഇന്നലെ നടന്നത്. ശരിക്കും ഭീകരാവസ്ഥയിലാണ് നാട്.

നവ കേരള സദസ് തലസ്ഥാന ജില്ലയിൽ അവസാനലാപില്‍ ഓടുന്നതിനിടെ വ്യാപക പ്രതിഷേധം തുടരുന്നു. മുഖ്യമന്ത്രിക്കെതിരെ കാട്ടാക്കടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി. നവകേരള സദസ്സ് ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതിന് മറുപടിയായി രാഹുൽ മാങ്കൂട്ടത്തിന്റെ ഫ്ലക്സ് ബോർഡുകൾ ഡിവൈഎഫ്ഐ നശിപ്പിച്ചു. കാട്ടാക്കടയിൽ മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോൺഗ്രസ് കരിങ്കോടി കാണിച്ചതോടെ പ്രവർത്തകർക്ക് ഡിവൈഎഫ്ഐയുടെ മർദ്ദനം.

നവകേരള സദസ്സ് ഫ്ലക്സ് ബോർഡുകൾ യൂത്ത് കോൺഗ്രസ് നശിപ്പിക്കുന്നുവെന്ന് ആരോപിച്ച് രാഹുൽ മാങ്കൂട്ടത്തിന്റെ ഫ്ലക്സ് ബോർഡുകൾ അടൂരിൽ ഡിവൈഎഫ്ഐ നശിപ്പിച്ചു. നവ കേരള സദസ്സിൽ മുൻകൂർ അനുമതിയില്ലാതെ ഡ്രോൺ പറത്തി എന്ന് ആരോപിച്ച് എൻ എസ് യു ദേശീയ ജനറൽ സെക്രട്ടറി എറക്കിനെതിരെ പോലീസ് കേസെടുത്തു. പോലീസ് ഫോൺ കോളുകൾ ചോർത്തി എന്നാണ് എറികിന്‍റെ ആക്ഷേപം.

അതുപോലെ മഞ്ഞ ടീഷര്‍ട്ടിട്ട സംഘം വ്യാപകമായി അക്രമം നടത്തുകയും കരിങ്കൊടി പ്രതിഷേധക്കാരെ അടിച്ചുവീഴ്ത്തുകയും ചെയ്യുന്നത് ഭയാശങ്കയായി. മഞ്ഞ സംഘം ബൈക്കുകളിലാണ് നവകേരളയാത്രക്ക്മുന്നിലും പിന്നിലും പോകുന്നത്.

Advertisement