തിരുവനന്തപുരം: കെഎസ്ആർടിസിയിലെ വിരമിക്കുന്ന ജീവനക്കാർക്ക് ആനുകൂല്യ വിതരണത്തിനായി വരുമാനത്തിൽ നിന്ന് മാറ്റിവെക്കേണ്ട തുക ഹൈക്കോടതി കുറച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വരുമാനത്തിന്റെ അഞ്ച് ശതമാനം മാത്രം വിരമിക്കൽ ആനുകൂല്യത്തിനായി മാറ്റിവച്ചാൽ മതിയെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് വരുമാനത്തിന്റെ പത്ത് ശതമാനം വിരമിക്കൽ ആനുകൂല്യത്തിനായി മാറ്റിവെക്കണമെന്ന് ഉത്തരവിട്ടിരുന്നു. പുതിയ വിധി പ്രകാരം ജനുവരി ഒന്ന് മുതൽ കെഎസ്ആർടിസിയുടെ വരുമാനത്തിൽ നിന്ന് അഞ്ച് ശതമാനം വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാനായി മാറ്റിവെക്കേണ്ടി വരും.