കരിങ്കൊടി കാട്ടിയതിന് കാട്ടാക്കടയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധക്കാരെ വളഞ്ഞിട്ട് ആക്രമിച്ചു

Advertisement

തിരുവനന്തപുരം .നവകേരള യാത്രയ്ക്കെതിരെ കരിങ്കൊടി കാട്ടിയതിന് കാട്ടാക്കടയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ
പ്രതിഷേധക്കാരെ വളഞ്ഞിട്ട് ആക്രമിച്ചു. കോൺഗ്രസ്സ് പ്രവർത്തകനെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ വാഹനം ഇടിച്ചെന്നും ആരോപണം ഉയർന്നു.ആറ്റിങ്ങലിൽ യൂത്ത്കോൺഗ്രസ്സ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ വീടിനു നേരെയും ആക്രമണമുണ്ടായി.
നവകേരള സദസ്സിന്റെ സമാപന ദിവസമായ നാളെ യുവമോർച്ച സെക്രട്ടറിയേറ്റിലേക്കും,കോൺഗ്രസ്സ് DGP
ഓഫീസിലേക്കും മാർച്ച്‌ നടത്തും.

കാട്ടാക്കട മണ്ഡലത്തിൽ നിന്ന് അരുവിക്കരയിലേക്ക് പോവുകയായിരുന്ന നവകേരള ബസ്സിന് നേരെയായിരുന്നു കോൺഗ്രസ്സ് – യൂത്ത്കോൺഗ്രസ്സ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം.കടകളിൽ ഒളിച്ചിരുന്ന പ്രതിഷേധക്കാർ ബസ്സിന് മുന്നിലേക്ക്‌ ചാടി വീണു

പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകർ കൂട്ടമായി എത്തി പ്രതിഷേധക്കാരെ മർദ്ദിച്ചു. കമ്പുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം.

പോലീസ് എത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്.ഇതിനിടെ കോണ്ഗ്രസ്സിന്റെ കാട്ടാക്കട ബ്ലോക്ക് സെക്രട്ടറി ആൻസല ദാസിന് പോലീസ് വാഹനമിടിച്ചു പരിക്കേറ്റു.

കുറ്റിച്ചലിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായി.ആറ്റിങ്ങലിൽ നവകേരള യാത്ര കടന്ന് പോയതിന് ശേഷം തുട‍ർച്ചയായി ആക്രമമങ്ങളുണ്ടായി.യൂത്ത് കോണ്‍ഗ്രസ് പ്രവ‍ർത്തകൻ സുഹൈലിന്‍റെ വീടും വാഹനവും ഡിവൈഎഫ്ഐക്കാർ തകർത്തു. മണിക്കൂറുകള്‍ക്കുള്ളിൽ ആറ്റിങ്ങൽ നഗരസഭ സ്റ്റാൻറിംഗ് കമ്മിറ്റി ചെയ‍ർമാൻ നജാമിന്‍റെയും വീട് ആക്രമിച്ചു.

Advertisement