ഗവര്‍ണര്‍ക്ക് തിരിച്ചടി, ചാൻസലര്‍ നാമനിര്‍ദേശം ചെയ്ത വിദ്യാര്‍ത്ഥികളുടെ അധികയോഗ്യത വ്യക്തമാക്കണമെന്ന് ഹൈക്കോടതി

Advertisement

കൊച്ചി:കേരള സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. ചാൻസലര്‍ നാമനിര്‍ദേശം ചെയ്ത വിദ്യാര്‍ത്ഥികളുടെ അധികയോഗ്യത വ്യക്തമാക്കണമെന്ന് ഹൈക്കോടതി.

ചാൻസലര്‍ നാമനിര്‍ദേശം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് അധികയോഗ്യതയാണുള്ളതെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് ടി ആര്‍ രവിയുടേതാണ് വാക്കാലുള്ള പരാമര്‍ശം. ചാൻസലറുടെ നടപടിയ്ക്കുള്ള സ്റ്റേ കോടതി നീട്ടി. 3 ആഴ്ചത്തേയ്ക്കാണ് സ്റ്റേ നീട്ടിയത്. സ്റ്റേ നീക്കണമെന്ന ചാൻസലറുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹര്‍ജി ക്രിസ്തുമസ് അവധിക്കു ശേഷം വീണ്ടും പരിഗണിക്കും.