കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ മൂന്നുനില കെട്ടിടത്തില്‍ വൻ തീപിടിത്തത്തിൽ ഒരാൾ വെന്ത് മരിച്ചു.ന്യൂയര്‍ കുറി സ്ഥാപനത്തിലെ ജീവനക്കാരൻ കരയാൻ പറമ്പ് സ്വദേശിബാബു ആണ് മരിച്ചത്. 24 ജീവനക്കാർ ഉണ്ടായിരുന്ന സ്ഥാപനത്തിൽ രാവിലെയെത്തിയ ബാബു ഈ സമയം കെട്ടിടത്തിൽ കുടുങ്ങിപ്പോകുകയായിരുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ്. തീപിടുത്തമുണ്ടായത്.നാല് കാറുകൾക്കും കേട് പാടുകൾ സംഭവിച്ചു.
സമീപത്തെ കെട്ടിടത്തിലേക്കും തീ പടര്‍ന്നിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്സ് സംഘം തീ അണക്കാൻ മണിക്കൂറുകൾ എടുത്തു.
കെട്ടിടത്തിന്റെ ആദ്യനിലയില്‍ പ്രവര്‍ത്തിക്കുന്നത് റെസ്റ്റോറന്റാണ്. ഇവിടെ നിന്നാണോ തീപിടിച്ചത് എന്നത് വ്യക്തമല്ല. മൂന്നുനില കെട്ടിടം ഏതാണ്ട് പൂര്‍ണമായും തീ വിഴുങ്ങിയ സ്ഥിയിലാണ്.
വഴിയാത്രക്കാരാണ് തീപടരുന്നത് ആദ്യം കണ്ടത്. പിന്നീട് ഫയര്‍ഫോഴ്സ് എത്തുകയായിരുന്നു.