പത്തനാപുരം എംഎൽഎ കെബി ഗണഷ്കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള സാമ്പത്തിക ഇടപാട് തിരഞ്ഞെടുപ്പ് സത്യവാങ് മൂലത്തിൽ നിന്ന് മറച്ചു വച്ചതായി ആക്ഷേപം. കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് എംജെ യദുകൃഷ്ണൻ നൽകിയ ഹർജി പത്തനാപുരം കോടതി ഫയലിൽ സ്വീകരിച്ചു. വാളകം സ്വദേശിയായ മുരളീധരൻപിള്ളയ്ക്ക് 2018ൽ രണ്ടു തവണയായി ബാങ്ക് അക്കൗണ്ടിലൂടെ മുപ്പതു ലക്ഷം രൂപ നൽകിയിരുന്നു. ഇതിന്റെ പലിശ ഉൾപ്പെടെയുള്ള തുക ഗണേഷ്കുമാർ നൽകിയ സത്യവാങ്മൂലത്തിൽ കാണിച്ചിട്ടില്ലെന്നാണ് ഹർജി. കൂടാതെ ബിന്ദുവിന്റെ പേരിൽ ദുബൈയിൽ വാങ്ങിയ രണ്ട് ഫ്ലാറ്റുകളെക്കുറിച്ചു സത്യവാങ്മൂലത്തിൽ പറയുന്നുണ്ടെങ്കിലും വാങ്ങിയ വർഷം കാണിച്ചിട്ടില്ലെന്നാണ് മറ്റൊരു ആക്ഷേപം.
ഗണേഷ്കുമാർ മന്ത്രിയാകുന്നതിനുള്ള സാധ്യത നിലനിൽക്കെയാണ്
ഹർജി കോടതിയിലെത്തിയത്. വിഷയത്തിൽ എംഎൽഎയുടെ പ്രതികരണം ലഭിച്ചിട്ടില്ല.