വാർത്താനോട്ടം

Advertisement

2023 ഡിസംബർ 23 ശനി

BREAKING NEWS

👉 അങ്കമാലിയിലെ തീപിടുത്തത്തിൽ ന്യൂയർ കുറീസ് ജീവനക്കാരൻ ബാബു വെന്ത് മരിച്ചു

👉ചാലക്കുടിയിൽ പോലീസ് ജീപ്പ് തകർത്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ, നിധിൻ പുല്ലൻ ഒളിവിൽ തന്നെ

👉140 മണ്ഡലങ്ങളിലേയും പര്യടനം പൂർത്തിയാക്കി നവ കേരള സദസ് ഇന്ന് തലസ്ഥാനത്ത് സമാപിക്കും.

👉നേമം, കോവളം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് സമാപന ദിവസത്തെ പര്യടനം. വട്ടിയൂർകാവ് പോളീ ടെക്നിക്ക് ഗ്രൗണ്ടാണ് സമാപന വേദി.

👉 കോൺഗ്രസിൻ്റെ ഡിജിപി ഓഫീസ് മാർച്ച് ഇന്ന് രാവിലെ 10.30 ന്.

👉 ശബരിമലയിൽ തിരക്ക് തുടരുന്നു. തങ്ക അങ്കി ഘോഷയാത്ര ആറന്മുളയിൽ നിന്ന് പുറപ്പെട്ടു. 26 ന് ശബരിമലയിൽ എത്തും

👉 എരുമേലി കണമല അട്ടി വളവിൽ ശബരിമല തീർത്ഥാടകരുടെ ബസ് തോട്ടിലേക്ക് മറിഞ്ഞ് 4 പേർക്ക് പരിക്ക്.

👉ആറന്മുള പോലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസ്സെടുത്തു.

🌴 കേരളീയം 🌴

🙏അഞ്ചു ദിവസം മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമായി രണ്ട് ചക്രവാതച്ചുഴികളുണ്ട്.

🙏സംസ്ഥാന പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയില്‍ അഞ്ചു വനിതാ മോര്‍ച്ച പ്രവര്‍ത്തര്‍ അതിക്രമിച്ചു കയറി പ്രതിഷേധിച്ച സംഭവത്തില്‍ റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയും പ്രതിയാക്കുന്നു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചവര്‍ക്കെതിരെ തിരുവനന്തപുരം മ്യൂസിയം പൊലിസ് കേസെടുത്തു.

🙏ഡിജിപി ഓഫീസിലേക്ക് കെ എസ് യു മാര്‍ച്ചിലെ സംഘര്‍ഷത്തിനിടെ അറസ്റ്റിലായ 10 കെ എസ് യു പ്രവര്‍ത്തകര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍. ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ പോസ്റ്റര്‍ കീറിയെന്ന കേസില്‍ ജാമ്യം ലഭിച്ചു. പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന കേസില്‍ ജാമ്യ ഹര്‍ജി ഇന്നു കോടതി പരിഗണിക്കും.

🙏വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ ഹര്‍ജി നല്‍കി.

🙏പ്രതിപക്ഷം കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. യുഡിഎഫും ബിജെപിയും സര്‍ക്കാരിനെതിരെ വിറളി പിടിച്ച നിലയിലാണ്. ഗവര്‍ണര്‍ പരിധികളല്ലാം ലംഘിക്കുന്നുവെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

🙏നവകേരള ബസിനായി ക്ലിഫ് ഹൗസില്‍ മരം മുറിക്കുന്നതിനിടെ വീണ് രണ്ട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. . ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍നിന്നു ക്ലിഫ് ഹൗസിലേക്കു പോകുന്ന വഴിയിലെ മരിച്ചില്ലകള്‍ മുറിച്ചു മാറ്റുന്നതിനിടെയാണ് ശീജിത്ത്, പ്രവീണ്‍ എന്നിവര്‍ വാഹനത്തില്‍നിന്ന് വീണത്.

🙏പാലക്കാട് കോങ്ങാട് പട്ടികജാതി വിഭാഗത്തിലെ പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 82 വര്‍ഷം കഠിന തടവും മൂന്നു ലക്ഷത്തി നാല്പതിനായിരം രൂപ പിഴയും ശിക്ഷ. മാങ്കാവ് സ്വദേശി ശിവകുമാറിനെയാണ് പട്ടാമ്പി പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്.

🙏വീട്ടമ്മയേയും മകന്റെ സുഹൃത്തിനേയും തെങ്ങില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച കേസില്‍ സദാചാര ഗുണ്ടകള്‍ക്ക് മൂന്നു വര്‍ഷം തടവും രണ്ടായിരം രൂപ പിഴയും ശിക്ഷ. പ്രതികളായ സുധീര്‍, റിയാദ്, ഇര്‍ഷാദ്, സിറാജുദ്ദീന്‍, അനസ്, ഷാഫി, ജിജു, സഫീര്‍, സിനു എന്നിവരെയാണ് കടയ്ക്കല്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.

🙏കോഴിക്കോട് കട്ടാങ്ങലില്‍ ആദിവാസി വിഭാഗക്കാരനായ വിദ്യാര്‍ത്ഥിയെ പോലീസ് മര്‍ദ്ദിച്ചു. അമ്മാവനുമായി വഴക്കിട്ടെന്ന പേരിലാണ് കുന്ദമംഗലം എസ്ഐയുടെ നേതൃത്വത്തിലുളള സംഘം മര്‍ദ്ദിച്ചതെന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി പറഞ്ഞു. അന്വേഷണം ആരംഭിച്ചെന്ന് താമരശേരി ഡിവൈഎസ്പി അറിയിച്ചു.

🙏അങ്കമാലിക്കടുത്തു കറുകുറ്റിയില്‍ ന്യൂഇയര്‍ കുറീസില്‍ തീപിടുത്തം. മൂന്നുനില കെട്ടിടത്തില്‍ താഴെയുള്ള റസ്റ്റോറന്റിലേക്കും മുകളിലെ ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനത്തിലേക്കും തീപടര്‍ന്നു.

🇳🇪 ദേശീയം 🇳🇪

🙏ലൈംഗികാതിക്രമ കേസിലെ പ്രതിയായ ബിജെപി എംപി ബ്രിജ്ഭൂഷണിന്റെ പാനല്‍ ഗുസ്തി ഫെഡറേഷന്‍ ഭാരവാഹികളായി ജയിച്ചതോടെ ഒളിമ്പിക് മെഡല്‍ ജേതാവ് ബജ്രംഗ് പൂനിയ പത്മശ്രീ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിനു മുന്നിലെ ഫുട്പാത്തില്‍ ഉപേക്ഷിച്ചു. മോദിയെ കാണണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഇദ്ദേഹത്തെ പോലീസ് തടഞ്ഞു. ഇതോടെയാണ് പത്മശ്രീ പുരസ്‌കാരം ഉപേക്ഷിച്ചത്.

🙏കനത്ത മഴയില്‍ തമിഴ്‌നാട്ടിലെ നാലു ജില്ലകളിലായി 31 പേര്‍ മരിച്ചെന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ധനസഹായമായി രണ്ട് ഗഡുക്കളായി 900 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

🙏ഇന്ത്യയുടെ റിപ്പബ്ളിക് ദിനത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അതിഥിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഇമ്മാനുവല്‍ മാക്രോണ്‍ സ്വീകരിച്ചു.

🙏കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധനം പിന്‍വലിച്ചെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. എന്തു വസ്ത്രം ധരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം ഓരോ വ്യക്തിക്കും ഉണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.

🙏തമിഴ്‌നാട്ടിലെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസുകളുടെ ചുമതല ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന് തിരിച്ചുനല്‍കി. ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ സ്വമേധയാ എടുത്ത ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിനെ ഹൈക്കോടതിയുടെ മധുര ബെഞ്ചിലേക്കു മാറ്റിയിരുന്നു. പിന്നീട് സുപ്രീം കോടതി ഇദ്ദേഹത്തിന്റെ നടപടികളെ പ്രശംസിച്ചിരുന്നു.

🙏ധൈര്യമുണ്ടെങ്കില്‍ തന്നെ കത്തിക്കണമെന്നു വെല്ലുവിളിച്ച പൊലീസുകാരനെ പോലീസൂകാരിയായ ഭാര്യ കത്തിച്ചു. ബെംഗളൂരുവിലെ ബാസവനഗുഡിയിലാണ് സംഭവം. സഞ്ജയ് എന്ന പൊലീസ് കോണ്‍സ്റ്റബിളാണ് മരിച്ചത്. പങ്കാളിയായിരുന്ന റാണിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചു നടന്ന തര്‍ക്കമാണ് തീവയ്പില്‍ കലാശിച്ചത്. ഇരുവരും ഒരേ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നപ്പോഴാണു വിവാഹിതരായത്. ഇവര്‍ക്കു രണ്ടു കുട്ടികളുണ്ട്.

🙏പ്രായപൂര്‍ത്തിയാ
കാത്ത ആണ്‍കുട്ടിയുമായി ഒളിച്ചോടിയ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഷോളിങ്ങനല്ലൂരിനടുത്തുള്ള സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ 32 കാരിയായ ഹെപ്സിബയാണ് പോക്സോ കേസില്‍ അറസ്റ്റിലായത്. യുവതി ഏതാനും വര്‍ഷം മുമ്പ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിരുന്നു. ഇതിനിടെയാണ് തന്റെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായി അധ്യാപിക പ്രണയത്തിലായത്.

🇦🇺 അന്തർദേശീയം 🇦🇽

🙏യുഎഇയില്‍ നിന്ന് ഇന്ത്യക്കാരടക്കം 303 യാത്രക്കാരുമായി പുറപ്പെട്ട ചാര്‍ട്ടേഡ് വിമാനം യാത്രാമദ്ധ്യേ ഫ്രാന്‍സ് തടഞ്ഞുവച്ചു. മനുഷ്യക്കടത്ത് സംശയിച്ചാണ് നടപടി. അന്വേഷണം തുടങ്ങിയെന്നും യാത്രക്കാരെ ചോദ്യം ചെയ്യുന്നുവെന്നും ഫ്രാന്‍സ് അറിയിച്ചു.

🙏ഗാസ പ്രമേയം യുഎന്‍ രക്ഷാ സമിതി പാസാക്കി. വോട്ടെടുപ്പില്‍ നിന്ന് അമേരിക്കയും റഷ്യയും വിട്ടുനിന്നു. ഉടന്‍ വെടിനിര്‍ത്തല്‍ ഉണ്ടാകണമെന്നു പ്രമേയത്തില്‍ പറയുന്നില്ല.

🙏ഐസ്ലാന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭൂകമ്പത്തിനു പിന്നാലെ സജീവമായ അഗ്നിപര്‍വ്വതങ്ങള്‍ നാലായിരത്തോളം പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഗ്രിന്‍ഡവിക് നഗരത്തിനു സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

കായികം🏏

🙏ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഈസ്റ്റ് ബംഗാള്‍ – ഒഡിഷ എഫ്.സി. മത്സരം ഗോള്‍രഹിത സമനിലയില്‍. ഇതോടെ പത്ത് കളികള്‍ അവസാനിച്ചപ്പോള്‍ ഒഡീഷ അഞ്ചാം സ്ഥാനത്തും ഈസ്റ്റ് ബംഗാള്‍ ഏഴാം സ്ഥാനത്തുമാണ്.

🙏ഓസ്‌ട്രേലിയക്കെതി
രായ വനിതകളുടെ ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ടാം ദിനം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 7 ന് 376 എന്ന ശക്തമായ നിലയില്‍. ദീപ്തി ശര്‍മയുടേയും സ്മൃതി മന്ഥാനയുടേയും ജെമീമ റോഡ്രിഗസിന്റേയും റിച്ച ഘോഷിന്റേയും അര്‍ദ്ധ സെഞ്ച്വറികളാണ് ഇന്ത്യന്‍ ടീമിന് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത്.

Advertisement