കേരള ക്ഷേത്ര സംരക്ഷണ സമിതി രക്ഷാധികാരി എൻ സി വി നമ്പൂതിരി അന്തരിച്ചു

Advertisement

മഞ്ചേരി: കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന രക്ഷാധികാരി എന്‍.സി.വി. നമ്പൂതിരി (85) അന്തരിച്ചു.
സമിതിയുടെ തുടക്കകാലത്ത് പൂര്‍ണസമയപ്രവര്‍ത്തകനായി സംഘടനാവ്യാപനത്തിന് കരുത്തുപകര്‍ന്നു.
നാല്പത് വര്‍ഷത്തോളം പൂര്‍ണസമയ പ്രവര്‍ത്തകനായിരുന്നു. സമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്ന ചുമതല വഹിച്ചിട്ടുണ്ട്.
മാപ്പിളലഹളക്കാലത്ത് അക്രമത്തിനിരയായ കുടുംബത്തിലെ അംഗമാണ് എന്‍.സി.വി. നമ്പൂതിരി.

ഭാര്യ: പരേതയായ മുതുമന ഇല്ലത്ത് ദേവകി അന്തര്‍ജനം.

മക്കള്‍: പരേതയായ ലത, വിഷ്ണുപ്രസാദ്, അജിത, സവിത, ശ്രീനാഥ്.

മരുമക്കള്‍: ജനാര്‍ദ്ദനന്‍ നമ്പൂതിരി നടുവിലേടത്തില്ലം, പരമേശ്വരന്‍ ഭട്ടതിരി ചേന്നമംഗലത്തില്ലം, കൃഷ്ണന്‍ നമ്പൂതിരി ആലമ്പിള്ളി മന, ബിന്ദു പാടി ഇല്ലം, കണ്ണൂര്‍, ലക്ഷ്മി കേദാരമംഗലത്ത്.