കോവിഡ് കേസുകൾ വർധിച്ചതോടെ അതിർത്തിയിൽ നിയന്ത്രണം ശക്തമാക്കി കർണാടക

Advertisement

കണ്ണൂര്‍.കേരളത്തിൽ കോവിഡ് കേസുകൾ വർധിച്ചതോടെ അതിർത്തിയിൽ നിയന്ത്രണം ശക്തമാക്കി കർണാടക. അതിർത്തി മേഖലകളിൽ കർശന പരിശോധന ഏർപ്പെടുത്തി. മുഴുവൻ സമയവും പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ചു.

കേരളത്തിൽ കോവിഡ് കേസുകൾ വർധിച്ചതോടെ അതിർത്തികളിൽ കർശന ജാഗ്രതയ്ക്കാണ് കർണാടക ആരോഗ്യ വകുപ്പിൻ്റെ നിർദേശം. കേരളത്തിൽ നിന്ന് കർണാടകയിൽ പ്രവേശിക്കുന്ന എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കും. കണ്ണൂരിൽ നിന്ന് കർണാടകയിലെ വീരാജ് പേട്ടയിൽ പ്രവേശിക്കുന്ന പെരുമ്പാടിയിൽ ബസുകളടക്കം മുഴുവൻ വാഹനങ്ങളും തടഞ്ഞ് പരിശോധന.

രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് അയക്കും. തയ്യാറാകാത്തവരെ മടക്കി വിടാനും നർദ്ദേശമുണ്ട്.ആശങ്കയൊഴിയും വരെ പരിശോധനയെന്നാണ് കർണാടക ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്