സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 266 പേർക്ക് കൂടി കൊവിഡ്; രണ്ട് മരണം

Advertisement

തിരുവനന്തപുരം:
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 266 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ആക്ടീവ് കേസുകളുടെ എണ്ണം 2872 ആയി ഉയർന്നു. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. രാജ്യത്താകെ 24 മണിക്കൂറിനിടെ 423 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ ഇന്നലെ 70 കേസുകൾ സ്ഥിരീകരിച്ചു. രാജ്യത്തെ ആക്ടീവ് കേസുകൾ 3420 ആണ്.