അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രവർത്തനം മഞ്ജുവാരിയർ ഉദ്ഘാടനം ചെയ്തു

Advertisement

അടൂർ. ലൈഫ് ലൈൻ മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രവർത്തനം ആരംഭിച്ചു. ചലച്ചിത്ര താരം മഞ്ജുവാരിയർ ഉദ്ഘാടനം ചെയ്തു. ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും അത്യാധുനിക ചികിത്സയാണ് ഇവിടെ ലഭ്യമാകുന്നത്.
ഇന്റർവെൻഷനൽ കാർഡി യോളജിക്ക് ജില്ലയിൽ പ്രവർത്ത നക്ഷമമായ രണ്ട് കാത്ത് ലാബു കളുള്ള ആരോഗ്യകേന്ദ്രമാണ് അടൂർ ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്.

ഹൃദയാഘാതം നേരിടാൻ 24 മണിക്കൂറും എമർജൻ സി പ്രൈമറി ആൻജിയോപ്ലാസ്റ്റി സൗകര്യം ആശുപത്രിയിലുണ്ട്. കേരളത്തിലെ ഏറ്റവും ആധുനികമായ ലേസർ ആൻജിയോപ്ലാസ്റ്റി സംവിധാനവും ഇവിടെയുണ്ട് എന്ന പ്രത്യേകതയാണ്. ലൈഫ് ലൈൻ മാനേജിങ് ഡയറക്ടർ ഡോ.എസ്.പാപ്പച്ചൻ,കാർഡിയോളജി വിഭാഗം തലവൻ ഡോ.സാജൻ അഹമ്മദ്, കാർഡിയാക് സർജറി വിഭാഗം തലവൻ ഡോ.രാജഗോപാൽ, ഡോ.സിറിയക് പാപ്പച്ചൻ, ഡോ.മാത്യൂസ് ജോൺ, ഡെയ്സി പാപ്പച്ചൻ,ഡോ .ഫിലിപ്പ് മാമ്മൻ, ഡോ.ബി.പ്രസന്നകുമാരി, ജോർജ് ചാക്കച്ചേരി,വി.വിജയകുമാർ എന്നിവർ പങ്കെടുത്തു.

Advertisement