ഈ സഹനം രാജ്യത്ത് കേരളാ പോലിസിന് മാത്രം,പ്രതികരിച്ച് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ

Advertisement

തിരുവനന്തപുരം. ഇടതു യുവ നേതാക്കളുടെ വെല്ലുവിളികള്‍, രൂക്ഷമായി പ്രതികരിച്ച് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ.പോലീസിന് എതിരായ അക്രമങ്ങളെ വിമർശിച്ച് ജനറൽ സെക്രട്ടറി സി ആർ ബിജുവിൻ്റെ എഫ് പോസ്റ്റ്. പോലീസിൻ്റെ സമചിത്തത ദൗർബല്യമായി കാണരുത്.

ഈ സഹനം രാജ്യത്ത് കേരളാ പോലിസിന് മാത്രം. പണി കളയുമെന്ന് ഭീഷണിപ്പെടുത്തുന്നവരോട്. നിൻ്റെയൊന്നും ഔദാര്യമായി കിട്ടിയതല്ല പോലീസ് ജോലിയെന്നും തരം താണ ഭീഷണികളെ നിയമപരമായി നേരിടുമെന്നും ബിജു പറയുന്നു. ഭീഷണികൾ പേക്കോമരങ്ങളുടെ ജല്പനമെന്നും പോസ്റ്റില്‍ പറയുന്നു.

Advertisement