മന്ത്രിസഭാ പുനഃസംഘടന: ഇടതു മുന്നണി യോ​ഗം

Advertisement

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കാൻ ഇടതു മുന്നണി ഇന്ന് യോ​ഗം. നവ കേരള സദസ് ഇന്നലെ സമാപിച്ചതിനു പിന്നാലെയാണ് ഇന്ന് എൽഡിഎഫ് യോ​ഗം ചേരുന്നത്. മന്ത്രിമാരായ ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവർ ഒഴിയും. പകരം കെബി ​ഗണേഷ് കുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ മന്ത്രിമാരാകും.
മുന്നണിയിൽ ഒറ്റ എംഎൽഎ മാത്രമുള്ള നാല് പാർട്ടികൾ തെരഞ്ഞെടുപ്പിനു പിന്നാലെയുണ്ടാക്കിയ ധാരണപ്രകാരമാണ് മാറ്റം. രണ്ടര വർഷത്തിനു ശേഷം മാറാനുള്ള തീരുമാനം നവ കേരള സദസിനെ തുടർന്നാണ് നീണ്ടത്. സത്യപ്രതിജ്ഞ സംബന്ധിച്ചും ഇന്ന് തീരുമാനമുണ്ടാകും.