വാകേരിയിൽ വീണ്ടും കടുവ… കഴിഞ്ഞ ദിവസമാണ് ഒരു നരഭോജി കടുവയെ വനം വകുപ്പ് ഇവിടെനിന്ന് പിടികൂടിയത്

Advertisement

വയനാട് ബത്തേരിയില്‍ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. ബത്തേരിയില്‍ വനത്തോട് ചേര്‍ന്ന സിസിയെന്ന സ്ഥലത്താണ് വന്യമൃഗ ആക്രമണം ഉണ്ടായത്. പ്രദേശത്തെ ഒരു വീട്ടിലെ പശു കിടാവിനെ ഇന്നലെ വന്യ മൃഗ ആക്രമണത്തിൽ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു.
ഞാറയ്ക്കല്‍ സുരേന്ദ്രന്‍ എന്നയാളുടെ വീട്ടിലെ തൊഴുത്തില്‍ കെട്ടിയിരുന്ന എട്ടുമാസം പ്രായമുള്ള പശുക്കിടാവിന്‍റെ ജഡമാണ് കണ്ടെത്തിയത്. പാതിയിലേറെ ഭക്ഷിച്ച നിലയിലായിരുന്നു ജഡം. ഇതോടെ നാട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. സമീപത്തെ കാല്‍പാടുകള്‍ കടുവയുടേതാണെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ വനംവകുപ്പ് വിശദമായ പരിശോധന ആരംഭിച്ചു.