ശ്രീകാര്യത്ത് മണ്ണിടിഞ്ഞുവീണ് അപകടം: ഒരാളെ രക്ഷപ്പെടുത്തി

Advertisement

തിരുവനന്തപുരം:
ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെ ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് അപകടത്തില്‍പ്പെട്ടവരില്‍ ഒരാളെ രക്ഷപ്പെടുത്തി. കുഴിയെടുക്കുന്നതിനിടെ രണ്ട് തൊഴിലാളികളാണ് മണ്ണിനടിയില്‍ കുടുങ്ങിപ്പോയത്. പത്ത് അടി താഴ്ചയിലാണ് മണ്ണിടിഞ്ഞത്. 
രണ്ട് ഇതര സംസ്ഥാന തൊഴിലാളികളാണ് മണ്ണിടനടിയില്‍ അകപ്പെട്ടത്. മറ്റ് തൊഴിലാളികള്‍ ഉടന്‍ തന്നെ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. 

Advertisement