ശബരിമല: ശർക്കരയ്ക്ക് ക്ഷാമം നേരിടുന്നതിനാൽ ശബരിമലയിൽ ഭക്തർക്ക് അരണ നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരാൾക്ക് അഞ്ച് ടിൻ അരവണ മാത്രമേ നൽകുന്നുള്ളൂ. ശനിയാഴ്ച രാവിലെ മുതൽ അരവണ ഉത്പാദനം മുടങ്ങിയിരുന്നു. മണ്ഡലപൂജ കഴിയുന്നതു വരെ നൽകുന്നതിനുള്ള അരവണയുടെയും അപ്പത്തിന്‍റെയും ഉത്പാദനം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചിരുന്നു. എന്നാൽ ശർക്കരയുടെ ക്ഷാമം ഉത്പാദനത്തെ ബാധിച്ചിരിക്കുകയാണ്. രണ്ടുലക്ഷത്തി എഴുപതിനായിരം ടിൻ അരവണയാണ് പ്രതിദിനം തയാറാകുന്നത്.