റോബിന്‍ ബസ് ഉടമയ്ക്ക് വിട്ടുകൊടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് എംവിഡിയുടെ പരിശോധന കഴിഞ്ഞ് ബസ് വിട്ടുകൊടുത്തത്. കഴിഞ്ഞമാസം 24ന് പുലര്‍ച്ചെയാണ് റോബിന്‍ ബസ് പിടിച്ചെടുത്തത്. ബസ് വിട്ടുകൊടുക്കാന്‍ പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഉടമ ഇന്നലെ പൊലീസിനെ സമീപിച്ചെങ്കിലും ബസ് വിട്ടുകൊടുത്തിരുന്നില്ല. കോടതി നിര്‍ദേശം പരിഗണിച്ച് ഇന്ന് ബസ് വിട്ടു കൊടുക്കുകയായിരുന്നു. നിലവിലെ നിയമപ്രകാരം മാത്രം ബസിന് സര്‍വീസ് നടത്താമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടി വരുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
നിയമലംഘനത്തെ തുടന്‍ന്ന് മോട്ടോര്‍വാഹനവകുപ്പ് പിടിച്ചെടുത്ത റോബിന്‍ ബസ് വിട്ടുകൊടുക്കാന്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റാണ് ഇന്നലെ ഉത്തരവിട്ടത്. ഉടമ പിഴ അടച്ച സാഹചര്യത്തിലാണ് ബസ് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടത്. മോട്ടോര്‍ വാഹന വകുപ്പിന് ആവശ്യമെങ്കില്‍ വാഹനം പരിശോധിക്കാം. പൊലീസ് എംവിഡിക്ക് സുരക്ഷ നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. അടുത്തയാഴ്ച വീണ്ടും പത്തനംതിട്ട കോയമ്പത്തൂര്‍ സര്‍വീസ് തുടങ്ങുമെന്നും ബസ് ഉടമ ഗിരീഷ് പറഞ്ഞു.