നവംബർ മാസത്തെ ശമ്പളമാണ് ഡിസംബർ 24 നു നൽകിയത്,ഗതാഗത മന്ത്രിക്കു വലിയ ചാരിതാർഥ്യം വേണ്ട

Advertisement

തിരുവനന്തപുരം .ഗതാഗത മന്ത്രിക്കു ചാരിതാർഥ്യം വേണ്ടെന്ന് യൂണിയനുകള്‍. കെഎസ്ആര്‍ടിസി യിൽ ശമ്പളം കൊടുത്ത ചാരിതാർഥ്യത്തിലാണ് പടിയിറക്കമെന്ന ആന്റണി രാജുവിന്റെ പ്രതികരണം.വിമർശനവുമായി കെഎസ്ആര്‍ടിസി യിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ

ആന്റണി രാജു കൃത്യമായി ശമ്പളം നൽകിയിട്ടില്ലെന്നു ടിഡിഎഫ്. നവംബർ മാസത്തെ ശമ്പളമാണ് ഡിസംബർ 24 നു നൽകിയത്

ഒരു മാസം കഴിഞ്ഞിട്ടാണ് ശമ്പളം നൽകിയത്. അതിലെന്തിനാണ് ഇത്ര ചാരിതാർഥ്യം. ഹൈകോടതി കോടതി പറഞ്ഞിട്ടും മാനേജ്‌മെന്റിനു കൂസലില്ല. ശമ്പളം കൊടുക്കാതെ തൊഴിലാളികളെ ഇങ്ങനെ പീഡിപ്പിച്ച ഒരു സർക്കാരില്ല. കെഎസ്ആര്‍ടിസി യുടെ വരവ് ചിലവ് കണക്ക് പ്രസിദ്ധീകരിക്കാൻ മന്ത്രി ധൈര്യം
കാണിക്കണമെന്നും ടിഡിഎഫ് ആവശ്യപ്പെട്ടു. മന്ത്രിയുടേത് രാഷ്ട്രീയ പ്രസംഗം മാത്രമെന്നു ബിഎംഎസ് . 750 കോടി കട ബാധ്യതയ്ക്ക് ആര് മറുപടി പറയും. പ്രൊവിഡന്റ് ഫണ്ട് അടച്ചിട്ടില്ല,ഡിഎ കുടിശികയുണ്ട്. ഒരു ദിവസം പറഞ്ഞാലും തീരാത്ത കാര്യങ്ങൾ കെഎസ്ആര്‍ടിസിയിൽ നൽകാനുണ്ട്

വസ്തുതകൾ മറച്ചു വെച്ച് മന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തിയെന്നും ബിഎംഎസ് ആരോപിച്ചു.

Advertisement