കണ്ണിനു ചികിത്സ തേടിയെത്തിയ 10 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം

Advertisement

തിരുവനന്തപുരം .നെയ്യാറ്റിൻകരയിൽ 10 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. ജനറൽ ആശുപത്രിയിൽ കണ്ണിനു ചികിത്സ തേടിയെത്തിയ കുട്ടിയെ 52 കാരൻ കടന്നു പിടിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചു പോലീസിൽ ഏല്പിച്ചു

ഇന്ന് രാവിലെ പത്തരക്കായിരുന്നു സംഭവം. കണ്ണിന് ചികിത്സ തേടി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെയായിരുന്നു 52 കാരന്റെ അതിക്രമം. കണ്ണിൽ മരുന്ന് ഒഴിച്ചിരിക്കവേ കുട്ടിയെ ഇയാൾ കടന്നു പിടിക്കുകയായിരുന്നു. കുട്ടിയുടെ അടുത്തു പോയിരുന്നതിനുശേഷമാണ് ഇയാൾ അതിക്രമം നടത്തിയത്. കുട്ടി ബഹളം വെച്ചതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ആശുപത്രിയിൽ ഉണ്ടായിരുന്ന വരും നാട്ടുകാരും ചേർന്ന് ഇയാളെ ഓടിച്ചിട്ട് പിടിച്ച് പോലീസിൽ ഏൽപ്പിച്ചു. ഉദിയൻകുളങ്ങര സ്വദേശി 52 കാരനായ സതീഷാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.