കടുവ വിലസുന്നു കൊടും ഭീതിയില്‍ സിസി

Advertisement

വയനാട്. സുൽത്താൻ ബത്തേരിക്കടുത്ത് സിസിയിൽ തൊഴുത്തിൽ കയറി പശു കിടാവിനെ പിടിച്ച കടുവ ഇന്നലെ രാത്രി വീണ്ടും എത്തി. ഞാറക്കാട്ടിൽ സുരേന്ദ്രന്റെ തൊഴുത്തിലാണ് കടുവ വീണ്ടും വന്നത്. കടുവയെത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്

കഴിഞ്ഞ ദിവസം രാത്രി ഞാറക്കാട്ടിൽ സുരേന്ദ്രൻ്റെ പശുത്തൊഴുത്തിലെത്തിയ കടുവ പശുക്കിടാവിനെ കൊന്ന് പാതി ഭക്ഷിച്ചിരുന്നു. അതിനെ തുടർന്നാണ് തൊഴുത്തിൽ കാമറ സ്ഥാപിച്ചത്.രണ്ടാം ദിവസം കടുവ എത്തിയപ്പോൾ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞു

വനംവകുപ്പിന്റെ ക്യാമറ ട്രാപ്പിലും കടുവയുടെ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രദേശത്ത് കൂട് സ്ഥാപിക്കാൻ അനുമതി തേടി സൗത്ത് വയനാട് DFO, ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് നൽകി. മേഖലയിൽ കടുവാസാന്നിധ്യം തുടർച്ചയായതോടെ ആശങ്കയിലാണ് പ്രദേശവാസികൾ . ക്ഷീര കർഷകനായ പ്രജീഷ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂടക്കൊല്ലിയിൽ നിന്ന് മൂന്നര കിലോമീറ്റർ അകലെയാണ് സിസി എന്ന പ്രദേശം

Advertisement