വാർത്താനോട്ടം

Advertisement

2023 ഡിസംബർ 26 ചൊവ്വ

BREAKING NEWS

👉തങ്ക അങ്കി ഘോഷയാത്ര ഇന്ന് ഉച്ചയോടെ പമ്പയിലെത്തും.
മണ്ഡലപൂജ നാളെ

👉ഷൂ ഏറ് കേസിൽ മുഖ്യമന്ത്രിയുടെ അംഗരക്ഷകരുടെ പേരിൽ കുറുപ്പംപടി പോലീസ് കേസ്സെടുത്തു.

👉നെയ്യാറ്റിൻകരയിൽ താല്ക്കാലിക പാലം തകർന്ന സംഭവത്തിൽ പോലീസ് കേസ്സെടുത്തു.

👉റോബിൻ ബസ് വീണ്ടും സർവ്വീസ് തുടങ്ങി, മൂവാറ്റുപുഴയിൽ ബസ് തടത്ത് പരിശോധിച്ച് വിട്ടയച്ചു.

👉ജമ്മുവിൽ പൂഞ്ചിലെ 3 നിലയുള്ള ചെരുപ്പ് കടയ്ക്ക് തീപിടിച്ചു. തീ അണയ്ക്കാൻ ശ്രമം തുടരുന്നു

👉സുരക്ഷാ സാഹചര്യം പരിശോധിക്കാൻ നാളെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് ജമ്മു സന്ദർശിച്ചേക്കും.

👉 സുനാമി ദുരന്തം ആഞ്ഞടിച്ചിട്ട് ഇന്ന് 19 വർഷം ;ഭീമൻ തിരമാലകൾ കവർന്നത് രണ്ടര ലക്ഷം ജീവനുകൾ, കേരളത്തിൽ മരിച്ചത് 236 പേർ

👉എം പിമാർക്കെതിരായ സസ്പെൻഷൻ;എൽ ഡി എഫ് രാജ്ഭവൻ മാർച്ച് ഇന്ന്

👉 കൊച്ചിയിലെ വൈഗ (11) വധ കേസിൻ്റെ വിധി നാളെ. പിതാവ് ആണ് പ്രതി

🌴 കേരളീയം 🌴

🙏ശബരിമലയില്‍ ഭക്തര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി. അവധി ദിനത്തില്‍ സ്പെഷ്യല്‍ സിറ്റിംഗ് നടത്തിയാണ് ഉത്തരവിട്ടത്. കോട്ടയം, പാലാ, പൊന്‍കുന്നം അടക്കമുള്ള സ്ഥലങ്ങളില്‍ തടഞ്ഞുവച്ച ഭക്തര്‍ക്ക് ഭക്ഷണവും വെള്ളവും അടക്കം അടിയന്തര സൗകര്യങ്ങള്‍ നല്‍കണം.

🙏നവകേരള സദസിനെതിരേ കോണ്‍ഗ്രസ് പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ജനങ്ങള്‍ അതിശയകരമായ സംയമനം പാലിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംയമനം കാണിക്കണമെന്നു പറഞ്ഞത് നാട്ടുകാര്‍ അനുസരിച്ചു.’ കോണ്‍ഗ്രസ് വിചാരിച്ച പ്രകോപനം ഉണ്ടാക്കാനായില്ലെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.

🙏അന്യസംസ്ഥാന ലോബികള്‍ ചില മാധ്യമപ്രവര്‍ത്തകരെ വാടകക്കെടുത്ത് സംസ്ഥാനത്തെ ടൂറിസം മേഖലയെ തകര്‍ക്കാന്‍ കുപ്രചരണം നടത്തുകയാണെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. തൃശൂര്‍ ചാവക്കാട് സ്ഥാപിച്ച ഫ്ളോട്ടിങ് ബ്രിഡ്ജ് ഇളക്കി മാറ്റിയതിന്റെ വാര്‍ത്തയും ഫോട്ടോയും മാധ്യമങ്ങളില്‍ വന്നത് അതുകൊണ്ടാണെന്ന് മന്ത്രി പറഞ്ഞു.

🙏പ്രധാനമന്ത്രി നടത്തിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ മണിപ്പൂര്‍ വിഷയം ഉന്നയിക്കേണ്ടതായിരുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. എം എസ് ഗോള്‍വാല്‍ക്കര്‍ ക്രിസ്ത്യാനികളെക്കുറിച്ച് എഴുതിയത് ബിഷപ്പുമാര്‍ വായിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

🙏സുല്‍ത്താന്‍ ബത്തേരിക്കടുത്ത് സിസിയില്‍ തൊഴുത്തിലുണ്ടായിരുന്ന പുശുക്കിടാവിനെ കൊന്നുതിന്ന കടുവ ഇന്നലെ രാത്രി വീണ്ടും എത്തി. ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ പശുക്കിടാവിന്റെ പാതി ഭാഗം തിന്നാന്‍ എത്തിയ കടുവയുടെ ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞു.

🇳🇪 ദേശീയം 🇳🇪

🙏വിജിലന്‍സ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടയാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തു. പരിശോധനയ്ക്കെത്തിയ വിജിലന്‍സ് പോലീസ് തെളിവുകള്‍ അപഹരിച്ചെന്ന് ആരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ കേസെടുത്തിരിക്കേയാണ് തിരിച്ചും കേസെടുത്തത്. ഇഡി മധുര അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് പൊലീസ് സമന്‍സ് അയച്ചു.

🙏കര്‍ണാടകത്തിലെ വിദ്യാലയങ്ങളിലെ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ബിജെപി സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയിട്ടില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. വിഷയം വിശദമായി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

🙏ജമ്മു കാഷ്മീരിലെ സുരന്‍കോട്ടില്‍ സൈന്യം ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത മൂന്നു നാട്ടുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം. ജമ്മുകശ്മീര്‍ പൊലീസും കേസെടുത്തു.

🙏മധ്യപ്രദേശില്‍ 28 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 18 മന്ത്രിമാര്‍ക്ക് ക്യാബിനറ്റ് പദവിയും 10 പേര്‍ക്ക് സഹമന്ത്രിസ്ഥാനവുമാണ് നല്‍കിയത്. സഹമന്ത്രിമാരില്‍ ആറുപേര്‍ക്ക് സ്വതന്ത്രചുമതലയുണ്ട്.

🙏ക്രിസ്മസ് ആഘോഷങ്ങളില്ലാതെ മണിപ്പൂര്‍. കുക്കി വിഭാഗം പൂര്‍ണമായും ആഘോഷങ്ങളില്‍ നിന്ന് വിട്ടുനിന്നു. ഇംഫാലിലെ പ്രധാന ദേവാലയമായ താംഖുല്‍ ബാപ്റ്റിസ്റ്റ് പള്ളിയില്‍ ഇന്നലെ ആഘോഷങ്ങളൊന്നുമുണ്ടായില്ല. കലാപത്തില്‍ 180 ലേറെ പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്. മാസങ്ങള്‍ക്കു ശേഷം കഴിഞ്ഞ ദിവസങ്ങളിലാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്.

🇦🇽 അന്തർദേശീയം 🇦🇺

🙏യേശു ജനിച്ച മണ്ണില്‍ യേശുവിന്റെ സമാധാന സന്ദേശം യുദ്ധത്തില്‍ മുങ്ങുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ കുര്‍ബാനയ്ക്കിടെ ക്രിസ്മസ് സന്ദേശത്തിലാണ് ഇങ്ങനെ പറഞ്ഞത്.

🙏യേശു ജനിച്ച ബെത്ലഹേമില്‍ ഇത്തവണ ക്രിസ്മസ് ആഘോഷമില്ല. പലസ്തീനിലെ വെസ്റ്റ് ബാങ്കിലുള്ള ഈ പ്രദേശത്തു ഇസ്രയേലിന്റെ യുദ്ധംമൂലം ഒരാള്‍പോലും എത്തിയില്ല. സാധാരണ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകരുടെ വന്‍ പ്രവാഹമാണ് ഈ ദിവസങ്ങളില്‍ അനുഭവപ്പെടാറുള്ളത്.

🙏അമേരിക്കയില്‍ 10 വയസുള്ള മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ ഇന്ത്യക്കാരിയായ അമ്മയെ പൊലീസ് അറസ്റ്റു ചെയ്തു. നോര്‍ത്ത് കരോലിനയിലെ പ്രിയങ്ക തിവാരി (33)യെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.

🙏ഡബ്ലിനില്‍ ആറു യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജഡ്ജി കുറ്റക്കാരനാണെന്ന് തെളിഞ്ഞു. 59 -കാരനായ ടിപ്പററിയിലെ തര്‍ലെസില്‍ നിന്നുള്ള ജെറാര്‍ഡ് ഒബ്രിയനാണ് കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. മുന്‍ സ്റ്റേറ്റ് സോളിസിറ്റര്‍ കൂടിയാണ് ജെറാര്‍ഡ്. ഫോകോമെലിയ ബാധിതനായ ഇയാള്‍ക്ക് രണ്ടു കൈകളും ഒരു കാലുമില്ല.

🙏സൗദി അറേബ്യയില്‍ സെയില്‍സ്, പര്‍ച്ചേസിംഗ്, പ്രോജക്ട് മാനേജ്‌മെന്റ് തൊഴിലുകളിലെ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതിനായി മുന്‍കൂട്ടി നിശ്ചയിച്ച സമയപരിധി ഞായറാഴ്ച അവസാനിച്ചു.

കായികം 🏏

🙏ഗുസ്തി ഫെഡറേഷന്‍ അഡ്‌ഹോക് സമിതിക്ക് വനിത അധ്യക്ഷ വേണമെന്ന് ബ്രിജ് ഭൂഷനെതിരെ പരാതി നല്‍കിയ താരങ്ങള്‍ ആവശ്യപ്പെട്ടു. ഗുസ്തി ഫെഡറേഷനെതിരായ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സാക്ഷി മാലിക്ക് സ്വാഗതം ചെയ്തു.

🙏ഓസ്ട്രേലിയന്‍ വനിതകള്‍ക്കെതിരായുള്ള ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ വനിതാ ടീമില്‍ മലയാളി താരം മിന്നുമണിയും. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് പരമ്പര.

🙏ഇന്ത്യാ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം. ദക്ഷിണാഫ്രിക്കയുടെ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര വിജയിക്കാന്‍ ഇന്ത്യക്ക് ഇതുവരെ സാധിച്ചിട്ടില്ല. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ജനുവരി മൂന്നിന് ആരംഭിക്കും.

Advertisement