തിരുവനന്തപുരം.സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ആക്ടീവ് രോഗികളുടെ എണ്ണം 3,096 ആയി. ഒമിക്രോണും വകഭേദമായ ജെഎന്‍1 ഉം ആണ് സംസ്ഥാനത്ത് പടരുന്നത്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായാണ് കൂടുതല്‍ പേരും ആശുപത്രികളില്‍ എത്തുന്നത്. ചികിത്സ വേണ്ടവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. രാജ്യത്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് കേസുകൾ കൂടുന്നത്. രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്ത മൂന്നു മരണങ്ങളും കർണാടകയിലാണ്. പുതിയ വകഭേദത്തിൽ ആശങ്ക വേണ്ടെങ്കിലും പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും കരുതി ഇരിക്കണമെന്നാണ് മുന്നറിയിപ്പ്