സുനാമി കോളനികൾ അടിയന്തിരമായി നവീകരിച്ചില്ലെങ്കിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുംസി.ആർ. മഹേഷ് എംഎൽഎ

Advertisement

ഓച്ചിറ : അപകടാവസ്ഥയിലായ സുനാമി കോളനി അടിയന്തിരമായി നവീകരിച്ചില്ലെങ്കിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുമെന്നും കോളനികളിൽ അത്യാഹിതങ്ങൾ സംഭവിച്ചാൽ അതിന് ഉത്തരവാദി സർക്കാർ ആയിരിക്കുമെന്ന് സി.ആർ മഹേഷ് എം.എൽ.എ.ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സുനാമി വാർഷിക ദിനത്തിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
സുനാമി കോളനികളിലെ നരകയാതനകൾക്ക് പരിഹാരം കാണണമെന്നും, മത്സ്യ തൊഴിലാളികൾക്ക് ജീവന് സംരക്ഷണം വേണമെന്നും
കടലിൽ വെച്ച് അസുഖം വന്നാൽ കരയിൽ എത്തിക്കാൻ മറൈൻ ആംബുലൻസ് അനുവദിക്കണമെന്നും
തീരദേശസംരക്ഷണം അടിയന്തിരമായി നടപ്പാക്കണമെന്നും, മത്സ്യ തൊഴിലാളികൾക്ക് ഭവന പദ്ധതി പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഉപവാസ സമരം നടത്തിയത്.
ബ്ലോക്ക് പ്രസിഡന്റ് ബി.എസ്.വിനോദ് അധ്യക്ഷത വഹിച്ചു.
ഡി.സി.സി. പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് മുഖ്യ പ്രസംഗം നടത്തി. തൊടിയൂർ രാമചന്ദ്രൻ, ആർ.രാജശേഖരൻ , നീലി കുളം സദാനന്ദൻ , ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ്, സാഹിത്യകാരൻ എ എം.മുഹമ്മദ്,കാർത്തിക് ശശി, മീരാ സജി, മണ്ണേൽ നജീബ്, ജി. ലീലാ കൃഷ്ണൻ, മുനമ്പത്ത് വഹാബ്, ഷീബാ ബാബു
എൽ.കെ.ചന്ദ്രബോസ്, ഷിബു പഴനിക്കുട്ടി
ബി. സെവന്തി കുമാരി തുടങ്ങിയവർ സംസാരിച്ചു.