മകനെ കല്ല് കൊണ്ട് ഇടിച്ച് പരിക്കേല്പിച്ചു;പിതാവ് അറസ്റ്റിൽ

Advertisement

കോഴിക്കോട്:

മകനെ കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ.
കോഴിക്കോട് പന്തീരങ്കാവ് സ്വദേശി രാജേന്ദ്രൻ ആണ്
പിടിയിലായത്. ഗുരുതരമായി പരുക്കേറ്റ മകൻ രഞ്ചിത്ത് ചികിത്സയിലാണ്.

വാക്കേറ്റത്തെ തുടർന്ന് ഉണ്ടായ കയ്യാങ്കളിക്കിടെയാണ് 62 കാരനായ പിതാവ് രാജേന്ദ്രൻ , 32 കാരനായ മകൻ രഞ്ജിത്തിനെ കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ചത് . രഞ്ചിത്തിനെ പിടിച്ച് തള്ളിയതോടെ തറയിൽ വീണു. എണീക്കാൻ ശ്രമിക്കുന്നതിടെ കല്ല് കൊണ്ട് തുടർച്ചയായി തലയ്ക്ക് ഇടിക്കുകയായിരുന്നു.
അബോധാവസ്ഥയിലായ രഞ്ജിത്തിനെ നാട്ടുകാർ ചേർന്നാന്നണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് അത്യാഹിത വിഭാഗത്തിൽ തുടരുകയാണ്. സംഭവത്തിൽ പിതാവ് രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. പന്തീരങ്കാവ് ഇൻസ്പെക്ടർ എ എസ് സരിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിൽ സംഭവിച്ചതാണ് എന്നാണ് രാജേന്ദ്രൻ പോലീസിനെ മൊഴി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.