മഹാത്മഗാന്ധി പ്രതിമയിൽ കൂളിംഗ് ഗ്ലാസ് ; എസ് എഫ് ഐ നേതാവിനെതിരെ കേസ്സെടുത്തു

Advertisement

കൊച്ചി:

മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വച്ച് അപമാനിച്ച് എസ്എഫ്ഐ നേതാവിനെതിരെ ഗത്യന്തരമില്ലാതെ പോലീസ് കേസെടുത്തു. ആലുവ ചൂണ്ടി ഭാരത് മാതാ ലോ കോളേജിലെ യൂണിയൻ നേതാവും എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗവുമായ അദീൻ നാസറിനെതിരെയാണ് എടത്തല പോലീസ് കേസെടുത്തത്. രാഷ്ട്രപിതാവിനെ അപമാനിച്ച സംഭവത്തിൽ കെഎസ്‌യു എടത്തല സ്റ്റേഷനിൽ ആദ്യം നൽകിയ പരാതി പോലീസ് സ്വീകരിച്ചില്ല. മാധ്യമ വാർത്തയ്ക്ക് പിന്നാലെയാണ് പരാതിക്കാരന്റെ മൊഴിയെടുത്ത പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്

ചൂണ്ടി ഭാരത് മാതാ ലോ കോളേജിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ ഈ മാസം 21 ആം തിയതിയാണ് കൂളിംഗ് ഗ്ലാസ് വച്ച് വീഡിയോ എടുത്ത ശേഷം മഹാത്മാഗാന്ധി മരിച്ചു പോയതല്ലേ ഇനി എന്ത് പറയാൻ എന്ന് ചോദിക്കുന്ന വീഡിയോ അദീൻ നാസർ എടുത്തത്. സംഭവത്തിൽ വിദ്യാർത്ഥികൾ കോളേജ് മാനേജ്മെന്റിന് പരാതി നൽകിയിരുന്നു എങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല.എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗവും ലോ കോളേജ് യൂണിയൻ സെക്രട്ടറിയുമായ അദിൻ നാസറിനെതിരെ പോലീസിൽ പരാതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ പരാതി സ്വീകരിക്കാൻ പോലീസും തയ്യാറായില്ല. സംഭവം വാർത്തയായതിന് പിന്നാലെയാണ് പരാതിക്കാരനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴി എടുക്കുകയും എസ്എഫ്ഐ നേതാവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തത്. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.പ്രതി മഹാത്മാഗാന്ധിയുടെ മഹത്വത്തിന് കോട്ടം വരുത്താനും കലാപാഹ്വാനത്തിനും ശ്രമം നടത്തിയതായി എഫ്ഐആറിൽ പറയുന്നു.ഐപിസി 153 426 വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്. നിയമം പഠിക്കുന്ന ഒരു വിദ്യാർത്ഥി രാഷ്ട്രപിതാവിനെ അപമാനിച്ച സംഭവം അംഗീകരിക്കാൻ കഴിയില്ല എന്നും വിദ്യാർത്ഥിക്കെതിരെ കോളജി മാനേജ്മെൻറ് നടപടിയെടുത്തില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്ത് പോകുമെന്നുമാണ് വിദ്യാർഥി സംഘടനകളുടെ നിലപാട് ആദ്യം കേസെടുക്കില്ല എന്ന് പറഞ്ഞ ഇടത്തല പോലീസ് ഗത്യന്തരമില്ലാതെ കേസെടുത്തു എങ്കിലും വിദ്യാർത്ഥിക്കെതിരെ എസ് എഫ് ഐ നടപടിയെടുക്കുമോ എന്നാണ് അറിയേണ്ടത്