സിപിഎം ചാലക്കുടി ഏരിയാ സെക്രട്ടറി അശോകനെ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചു. ജീപ് തകർത്ത ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലനെ മോചിപ്പിച്ച കേസിലെ പ്രതിയാണ് അശോകൻ. സെഷൻസ് കോടതിയിൽ ഏരിയാ സെക്രട്ടറി മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. കോടതിയുടെ വിധി വന്നശേഷം പോലീസ് അറസ്റ്റ് ചെയ്യും. ചാലക്കുടി പൊലീസ് നോട്ടിസ് നൽകിയാണ് ഏരിയാ സെക്രട്ടറിയെ വിളിപ്പിച്ചത്. രാത്രി പത്തരയോടെ അശോകനെ വിട്ടയച്ചു. ജീപ്പ് തകർത്ത ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലൻ റിമാൻഡിലാണ്
Home News Breaking News ജീപ് തകർത്ത കേസ്,സിപിഎം ചാലക്കുടി ഏരിയാ സെക്രട്ടറി യെ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചു