എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച വിദ്യാർത്ഥിനിക്കെതിരെ ജാമ്യമില്ലാ വകുപ്പിട്ട്കേസെടുത്ത സംഭവം, പരാതിക്കാരി ഹൈക്കോടതിയിലേക്ക്

Advertisement

പത്തനംതിട്ട . മൗണ്ട് സിയോൺ ലോ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ പരാതി നൽകിയ വിദ്യാർത്ഥിനിക്കെതിരെ ജാമ്യമില്ല പ്രകാരം കേസെടുത്ത സംഭവത്തിൽ പരാതിക്കാരി ഹൈക്കോടതിയിലേക്ക് – പരാതിക്കാരിയായ നിള എസ് പണിക്കർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും.തനിക്കെതിരെ എടുത്ത കേസുകൾ രാഷ്ട്രീയ പ്രേരിതമാണ് എന്നും അത് പിൻവലിക്കണമെന്നും ആണ് ആവശ്യം. അതേസമയം കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ ഇന്നലെ മാറ്റിയിരുന്നു – ആറന്മുള സി ഐ ക്ക് പകരം പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിനാണ് പുതിയ അന്വേഷണച്ചുമതല- സംഭവത്തിൽ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചു പരാതിപ്പെട്ട നിള എസ്പണിക്കർക്കെതിരെ എസ് സി എസ് ടി പീഡന വിരുദ്ധ നിയമപ്രകാരം അടക്കം പോലീസ് കേസെടുത്തിരുന്നു