വാർത്താനോട്ടം

Advertisement

2023 ഡിസംബർ 27 ബുധൻ

BREAKING NEWS

👉പാലക്കാട് നടുപ്പൂണിയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ 3 വയസ്സുകാരിക്കെതിരെ ലൈംഗീകാതിക്രമം;76 കാരൻ പിടിയിൽ. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

👉പോത്തൻകോട് മഞ്ഞ മലയിൽ 36 ദിവസം പ്രായമുള്ള കുഞ്ഞിൻ്റെ മൃതദേഹം കിണറ്റിൽ. മാതാവ് കസ്റ്റഡിയിൽ

👉മലപ്പുറത്ത് രാവിലെ 7 മണിയോടെ കാവുന്നൂർ ഇല്ലിക്കൽ ഉമ്മറിൻ്റെ വീട്ടുമുറ്റത്ത് കിടന്ന കാറിലേക്കു് മറ്റൊരു കാർ ഇടിച്ചു കയറി. ഡ്രൈവർ രക്ഷപ്പെട്ടു.

👉തമിഴ്നാട് കാഞ്ചീപുരത്ത് രണ്ട് ഗുണ്ടകളെ തമിഴ്നാട് പോലീസ് വെടിവെച്ച് കൊന്നു.മരിച്ചത് കൊല കേസ് പ്രതികൾ,

👉 ഡൽഹിയിലെ ഇസ്രായേൽ എംബസിയുടെ സമീപത്തെ സ്ഫോടനം, പ്രതികളായ രണ്ട് പേരെ തിരിച്ചറിഞ്ഞതായി പോലീസ്

👉എറണാകുളം താന്നിപ്പുഴ പള്ളിയിൽ കുർബാന തർക്കത്തെ തുടർന്ന് അൾത്താരയിൽ കയറി പ്രതിഷേധം;ഒരാളെ കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് സംഘർഷം.

🌴 കേരളീയം 🌴

🙏മണ്ഡലപൂജയ്ക്ക് മുന്നോടിയായുള്ള തങ്കഅങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്തെത്തി. ആയിരക്കണക്കിനു ഭക്തരാണ് തങ്കഅങ്കി ചാര്‍ത്തിയ ദീപാരാധന തൊഴാന്‍ എത്തയത്. ഇന്ന് മണ്ഡല പൂജ. മണ്ഡലപൂജയ്ക്കുശേഷം ഇന്ന് വൈകിട്ട് 11 മണിക്ക് ശബരിമല നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30- ന് വൈകിട്ട് വീണ്ടും നട തുറക്കും.

🙏ദര്‍ശനം നടത്തിയവര്‍ സന്നിധാനത്തുതന്നെ തങ്ങുന്ന സാഹചര്യമുള്ളതിനാല്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയവര്‍ ഉടന്‍ മടങ്ങാനുള്ള നിര്‍ദേശം നിരന്തരമായി ഉച്ചഭാഷിണിയില്‍ നിര്‍ദേശിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഇടത്താവളങ്ങളിലും ഈ രീതി വേണമെന്ന് ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.

🙏പൊലീസ് നടപടികള്‍ക്കെതിരായ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ച് കെ പി സി സി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 282 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളിലും ഇന്ന് ഫാസിസ്റ്റ് വിമോചന സദസ് എന്ന പേരില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു.

🙏ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ആര്‍ഡിഒമാരുടെ നേതൃത്വത്തില്‍ പ്രത്യേക അദാലത്തുകള്‍. നിയമസഭയില്‍ അവതരിപ്പിച്ച ഭേദഗതി ബില്‍ ഗവര്‍ണര്‍ ഒപ്പിടാതെ വന്നതോടെയാണ് സര്‍ക്കാര്‍ അദാലത്ത് നടത്താന്‍ തീരുമാനിച്ചത്. ഭൂമി തരംമാറ്റം വരുത്തി ഉത്തരവിടാനുള്ള അധികാരം 27 റവന്യു ഡിവിഷനല്‍ ഓഫിസര്‍മാര്‍ക്കു പുറമേ ഓരോ താലൂക്കിലെയും ഓരോ ഡപ്യൂട്ടി കലക്ടര്‍ക്കു കൂടി നല്‍കുന്നതായിരുന്നു ഭേദഗതി ബില്‍.

🙏ഭര്‍തൃ മാതാവിന്റെ മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്‌തെന്ന് പരാതി. തിരുവല്ലം വണ്ടിത്തടം സ്വദേശി ഷഹന ഷാജിയാണ് ജീവനൊടുക്കിയത്. തിരുവല്ലം പോലീസ് കേസെടുത്തു.

🇳🇪 ദേശീയം 🇳🇪

🙏ആര്‍ബിഐ അടക്കം മുംബൈയിലെ 11 സ്ഥലങ്ങളില്‍ ബോംബ് സ്‌ഫോടനമുണ്ടാകുമെന്ന് ഭീഷണി. ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചതെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിയെന്നും മുംബൈ പൊലീസ് വ്യക്തമാക്കി.

🙏അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സര്‍ക്കാര്‍ പരിപാടിയാക്കി മാറ്റുന്നുവെന്നും രാഷ്ട്രീയവല്‍ക്കരിക്കുന്നതിനാലാണ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചതെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

🙏ദില്ലിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം പൊട്ടിത്തെറിയുണ്ടായതായി ഫോണ്‍ സന്ദേശം. സ്ഥലത്ത് ബോംബ് സ്‌ക്വാഡും ദില്ലി പൊലീസും എന്‍ ഐ എയും പരിശോധന നടത്തിയെങ്കിലും പൊട്ടിത്തെറിക്ക് കാരണമായ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കനത്ത ജാഗ്രതയിലാണ് എംബസി പരിസരം.

🙏ബി.എസ്. യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായിരിക്കെ കോവിഡ് നിയന്ത്രണത്തിന്റെ മറവില്‍ വന്‍ അഴിമതി നടന്നതായി ആരോപണം. 40,000 കോടിയുടെ അഴിമതിയാരോപണം ഉന്നയിച്ച് ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാവും എം.എല്‍.എ.യുമായ ബസനഗൗഡ പാട്ടീല്‍ യത്നല്‍ രംഗത്തു വന്നു. 45 രൂപയുടെ മുഖാവരണത്തിന് 485 രൂപ ഈടാക്കിയെന്നും രോഗികളെ ചികിത്സിക്കാന്‍ ഇരട്ടി വിലക്ക് 20,000 രൂപ നിരക്കില്‍ ബെംഗളൂരുവില്‍ 10,000 കിടക്കകള്‍ വാടകയ്ക്കെടുത്തുവെന്നുമാണ് പ്രധാന ആരോപണങ്ങള്‍.

🙏ബി.ജെ.പി.ക്കെതിരേ ‘ഇന്ത്യ’ സഖ്യം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടിയില്ലെങ്കിലും പ്രശ്നംവരില്ലെന്ന് എന്‍.സി.പി. നേതാവ് ശരദ്പവാര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയതിനോട് പ്രതികരിക്കുകയായിരുന്നു പവാര്‍.

🙏കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് വിവോ ഇന്ത്യയുടെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രണ്ട് മാസം മുമ്പ് നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. അധികൃതരുടെ നടപടിയില്‍ വളരെയധികം ആശങ്കയുണ്ടെന്ന് വിവോ പ്രതികരിച്ചു.

🇦🇽 അന്തർദേശീയം 🇦🇺

🙏ചെങ്കടലില്‍ ഹൂതികള്‍ ഉയര്‍ത്തുന്ന ഭീഷണി കാരണം ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള ചരക്ക് നീക്കം പ്രതിസന്ധിയില്‍. ഗാസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കപ്പലുകള്‍ക്കുനേരെ ഹൂതികള്‍ നടത്തുന്ന ആക്രമണം കാരണം ആഗോള വ്യാപാര മേഖല കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ലോകമെമ്പാടുമുള്ള വ്യാപാരത്തിന്റെ 12% കൈകാര്യം ചെയ്യുന്ന സൂയസ് കനാലിലൂടെയുള്ള കപ്പല്‍ ഗതാഗതത്തെ ആക്രമണം പ്രതിസന്ധിയിലാക്കി.

കായികം

🙏ഖേല്‍രത്ന, അര്‍ജുന അവാര്‍ഡുകള്‍ തിരികെ നല്‍കാന്‍ തീരുമാനിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ മേധാവി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കാനുള്ള തീരുമാനം വിനേഷ് ഫോഗട്ട് അറിയിച്ചത്.

🙏ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ പഞ്ചാബ് എഫ്.സി.ക്കെതിരേ ഒഡിഷയ്ക്ക് ഒരു ഗോള്‍ ജയം. ഇതോടെ 11 കളികളില്‍നിന്ന് 21 പോയിന്റോടെ ഒഡിഷ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തെത്തി. 23 പോയിന്റുകള്‍ വീതം നേടി ഗോവയും കേരളവുമാണ് നിലവില്‍ ഒന്നും രണ്ടും സ്ഥാനത്ത്.

🙏ദക്ഷിണാഫ്രിക്കക്കെ
തിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. മഴയെ തുടര്‍ന്ന് നേരത്തെ മത്സരം അവസാനിപ്പിച്ച ഒന്നാംദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടിന് 208 എന്ന നിലയിലാണ്. 70 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്.

Advertisement