വൈഗ കൊലക്കേസ് പ്രതിയായ പിതാവ് കുറ്റക്കാരൻ എന്ന് കോടതി; ശിക്ഷാ വിധിയിൻമേൽ വാദം തുടരുന്നു

Advertisement

കൊച്ചി : വൈഗ കൊലക്കേസിൽ പ്രതിയായ പിതാവ് കുറ്റക്കാരൻ എന്ന് കോടതി. എറണാകുളം പ്രത്യേക പോക്സോ കോടതിയിൽ ജഡ്ജി കെ.സോമനാണ് വിധി പറഞ്ഞത്. പ്രതിക്കെതിരെ ചുമത്തിയിട്ടുള്ള എല്ലാ വകുപ്പുകളും നിലനിൽക്കുമെന്ന് കോടതി പറഞ്ഞു. ശിക്ഷയിൻമേലുള്ള വാദം ഇപ്പോൾ നടക്കുന്നു. 13കാരിയായ മകളെ മദ്യം നൽകിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവ് സനു മോഹനാണ് ഏക പ്രതി. കടബാധ്യതകളിൽ നിന്ന് രക്ഷപ്പെടാൻ കൊലപാതകം നടത്തിയെന്നാണ് കുറ്റപത്രം. കടബാധ്യതകളിൽ നിന്ന് രക്ഷപ്പെട്ട് മറ്റൊരാളായി ജീവിക്കാൻ സനു മോഹൻ ശ്രമിച്ചിരുന്നു.
236 പേജുള്ള കുറ്റപത്രത്തിനൊപ്പം 1200 പേജുള്ള കേസ് ഡയറിയും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. കേസിൽ 97 സാക്ഷികളാണുള്ളത്. 2021 മാർച്ചിലാണ് കൊലപാതകം നടന്നത്. മകൾ വൈഗയെ കങ്ങരപ്പടിയിലെ ഫ്‌ളാറ്റിൽ കൊണ്ടുവന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം മുട്ടാർ പുഴയിൽ ഉപേക്ഷിക്കുകയുമായിരുന്നു.