തിരുവല്ലത്തെ ഷഹനയുടെ ആത്മഹത്യ: ഭർതൃവീട്ടിലെ പീഡനമാണ് മരണകാരണമെന്ന് ബന്ധുക്കൾ

Advertisement

തിരുവനന്തപുരം: തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത കേസിൽ പോലീസ് അന്വേഷണം തുടരുന്നു. മരിച്ച ഷഹനയുടെ ബന്ധുക്കളുടെ അടക്കം കൂടുതൽ പേരുടെ മൊഴി ഇന്നെടുക്കും. ഇതിന് ശേഷമാകും ഭർത്താവ് നൗഫലിന്റെ കുടുംബത്തെ ചോദ്യം ചെയ്യുക. ഭർതൃവീട്ടിലെ പീഡനത്തെ തുടർന്നാണ് ഷഹന ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ പരാതി.
ഇന്നലെ വൈകുന്നേരം നാല് മണിക്കാണ് വണ്ടിത്തടം സ്വദേശി ഷഹന ഷാജി ജീവനൊടുക്കിയത്. ഭർതൃവീട്ടിലെ പ്രശ്‌നങ്ങളെ തുടർന്ന് ഷഹന കഴിഞ്ഞ മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം. ഇന്നലെ ഭർതൃവീട്ടിലെ ചടങ്ങിൽ പങ്കെടുക്കണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടു. എന്നാൽ ഷഹന പോകാൻ തയ്യാറായില്ല. തുടർന്ന് നൗഫൽ ഷഹനയുടെ വീട്ടിലെത്തി ഒന്നര വയസ്സുള്ള കുഞ്ഞിനെ ബലമായി കൊണ്ടുപോയി. ഇതിന് പിന്നാലെയാണ് ഷഹന മുറിയിൽ കയറി ജീവനൊടുക്കിയത്.