പാലക്കാട് മൂന്ന് വയസ്സുള്ള കുഞ്ഞിന് നേരെ ലൈംഗികാതിക്രമം; 72കാons കസ്റ്റഡിയിൽ

Advertisement

പാലക്കാട് : നടുപ്പുണിയിൽ അതിഥി തൊഴിലാളിയുടെ മൂന്ന് വയസ്സുകാരിയായ മകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ വില്ലൂന്നി സ്വദേശിയായ 72കാരനെ കൊഴിഞ്ഞാമ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അതിക്രമം നടന്നത്. മാതാപിതാക്കൾക്കൊപ്പം റോഡരികിൽ ഉറങ്ങിക്കിടന്ന കുട്ടിയെ 50 മീറ്ററോളം ദൂരേക്ക് കൊണ്ടുപോയാണ് പീഡനത്തിന് ഇരയാക്കിയത്. കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.