പത്തുവയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹൻ കുറ്റക്കാരന്‍,വിധി രണ്ടരയ്ക്ക്

Advertisement

കൊച്ചി. പത്തുവയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹൻ കുറ്റക്കാരനെന്ന് വിധിച്ച് കോടതി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ശിക്ഷ ഉച്ചക്ക് 2.30ന് പ്രഖ്യാപിക്കും.

കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതി ജഡ്ജി കെ.സോമനാണ് വിധി പ്രസ്താവിച്ചത്. പത്തുവയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹൻ കുറ്റക്കാരനെന്ന് വിധിച്ച കോടതി പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞതായി വ്യക്തമാക്കി. കൊലപാതകം, കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ മദ്യം നല്‍കല്‍, തെളിവ് നശിപ്പിക്കല്‍, ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വിവിധ വകുപ്പുകള്‍ പ്രതിക്കെതിരെ തെളിഞ്ഞിട്ടുണ്ട്.

അതേസമയം അപൂർവങ്ങളിൽ അപൂർവമായ കേസ് ആയി പരിഗണിക്കണമെന്നും വധശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷൻ വാദം. ആദ്യമായല്ല ഇത്തരം കേസെന്നും അപൂർവങ്ങളിൽ അപൂർവമായി പരിഗണിക്കരുതെന്നും പ്രതിഭാഗം പ്രതിരോധിച്ചു. ശിക്ഷ ഉച്ചക്ക് 2.30ന് പ്രഖ്യാപിക്കും.2021 മാര്‍ച്ച് 21നാണ് പത്തുവയസുപ്രായമുളള മകളെ മദ്യം നല്‍കി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം അച്ഛൻ പുഴയിലെറിഞ്ഞു കൊന്നത്.

Advertisement