സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ സ്വപ്ന സുരേഷ് അന്വേഷണ സംഘത്തിന് മുന്നിൽ

Advertisement

കണ്ണൂർ.സിപിഐഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ സ്വപ്ന സുരേഷ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളിൽ നിന്ന് പിന്മാറാൻ വിജേഷ് പിള്ളയെന്ന വ്യവസായി മുഖേന, എം വി ഗോവിന്ദൻ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിനെതിരെയായാണ് കേസ്. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് സ്വപ്നക്കെതിരായ പോലീസ് കേസെടുത്തത്. റൂറൽ ജില്ലാ പോലീസ് മേധാവി ഹേമലതയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.