കൈപ്പട്ടൂരിൽ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരുക്ക്

Advertisement

പത്തനംതിട്ട: പത്തനംതിട്ട കൈപ്പട്ടൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. കട്ടപ്പനയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും തിരുവനന്തപുരത്ത് നിന്ന് മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റ ഡ്രൈവര്‍മാരെയും യാത്രക്കാരെയും സമീപ പ്രദേശങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി.

മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. രണ്ട് ബസുകളിലും നിറയെ യാത്രക്കാരുണ്ടായിരുന്നു. നിയന്ത്രണം തെറ്റിയ ബസുകളിലൊന്ന് എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന ബസിലെ ഡ്രൈവറെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. സീറ്റിന്റെ അടിയില്‍ കുടുങ്ങിയ ഡ്രൈവറെ ക്യാബിന്‍ മുറിച്ച് മാറ്റിയ ശേഷമാണ് പുറത്തെടുത്തത്. അദ്ദേഹത്തിന്റെ കാലിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്.