എ പി ജയനെതിരായ നടപടി സിപിഐ നടപ്പാക്കും,മുല്ലക്കര ഒഴിഞ്ഞു

Advertisement

തിരുവനന്തപുരം .സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി.ജയനെതിരായനടപടി നടപ്പാക്കും. സംസ്ഥാന എക്സിക്യൂട്ടീവിൻേറതാണ് തീരുമാനം. ജയനെ പ്രാഥമിക അംഗത്വത്തി ലേക്ക് തരംതാഴ്ത്തിയിരുന്നു

സ്വത്ത് സമ്പാദന പരാതിയിലായിരുന്നു നടപടി. അതേസമയം സി.പി.ഐ പത്തനംതിട്ടാ ജില്ലാ സെക്രട്ടറി ചുമതലയിൽ നിന്ന് മുല്ലക്കര രത്നാകരൻ ഒഴിഞ്ഞു. എക്സിക്യൂട്ടീവ് അംഗം സി.കെ.ശശിധരന് പകരം ചുമതല

ജില്ലാ സെക്രട്ടറി സ്ഥാനത്ത് എ.പി.ജയനെ നീക്കിയതിനെ തുടർന്നാണ് മുല്ലക്കരയ്ക്ക് ചുമതല നൽകിയത്

വിഭാഗീയത രൂക്ഷമായ സാഹചര്യത്തിൽ ചുമതല ഏറ്റെടുക്കാൻ മുല്ലക്കര വിമുഖത
പ്രകടിപ്പിക്കുകയായിരുന്നു