കെ ബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി ചോദിച്ച് കേരള കോൺഗ്രസ് ബി

Advertisement

തിരുവനന്തപുരം .സംസ്ഥാന മന്ത്രിസഭയിലേക്ക് പുതുതായി എത്തുന്ന കെ ബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി ചോദിച്ച് കേരള കോൺഗ്രസ് ബി.
മുഖ്യമന്ത്രി നൽകുന്ന വകുപ്പിന് പുറമേ സിനിമ വകുപ്പ് കൂടി നൽകണമെന്നാണ് ആവശ്യപ്പെട്ടത്.വെള്ളിയാഴ്ചയാണ് പുതിയ
മന്ത്രിമാരുടെ സത്യപ്രതിജ്ഞ.

ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജി വെച്ചപ്പോഴുണ്ടായ ഗതാഗതവും,തുറമുഖവുമാണ് പുതുതായി എത്തുന്ന
കെ ബി ഗണേഷ് കുമാറിനും,രാമചന്ദ്രൻ കടന്നപ്പള്ളിക്കും ലഭിക്കുക.മുൻപരിചയം കൂടി കണക്കിലെടുത്തു ഗണേഷ് കുമാറിന്
ഗതാഗതവും രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തുറമുഖവും തന്നെ ലഭിക്കുമെന്നാണ് സൂചനകൾ.ഇതിനിടയിലാണ് കേരള
കോൺഗ്രസ്സ് ബി യുടെ പുതിയ ആവശ്യം.മുഖ്യമന്ത്രി നിശ്ചയിക്കുന്ന വകുപ്പ് കൂടാതെ സിനിമ വകുപ്പ് കൂടി ഗണേഷ്കുമാറിന് നൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിലുള്ള മന്ത്രിമാരുടെ വകുപ്പ് മാറ്റം ആലോചനയിൽ ഇല്ലെങ്കിലും മുഖ്യമന്ത്രി
ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും. വകുപ്പ് മാറ്റം പുതിയ ആവശ്യങ്ങൾക്ക് വഴി വെയ്ക്കുമോയെന്നു സിപിഐഎമ്മിന് ആശങ്കയുണ്ട്.