ഗവർണർ – സർക്കാർ പോരിനിടെ കേരള സർവകലാശാലയുടെ സിൻഡിക്കേറ്റ് യോഗം ഇന്ന്

Advertisement

തിരുവനന്തപുരം .
ഗവർണർ – സർക്കാർ പോര് മുറുകുന്നതിനിടെ കേരള സർവകലാശാലയുടെ സിൻഡിക്കേറ്റ് യോഗം ഇന്ന്. സെനറ്റിലേക്കുള്ള ഗവർണറുടെ നാമനിർദേശങ്ങൾ വിവാദമായതും, ഗവർണർക്കെതിരെ സർവകലാശാല ആസ്ഥാനത്തും ക്യാമ്പസിലും എസ്എഫ്ഐ ഉയർത്തിയ ബാനറുകൾ നീക്കം ചെയ്യണമെന്ന വൈസ് ചാൻസലറുടെ ഉത്തരവ് സിൻഡിക്കേറ്റ് അംഗങ്ങളുടെ എതിർപ്പുമൂലം നടപ്പാക്കാത്തതുമാകും പ്രധാന ചർച്ച. സെനറ്റിലേക്ക് പഠനത്തിലും കലാകായികരംഗത്തും മികവുള്ള വിദ്യാർത്ഥികളുടെ പേരുകൾ സർവ്വകലാശാല തന്നെ ശുപാർശ ചെയ്യാത്ത സാഹചര്യത്തിലാണ് ഗവർണർക്ക് സ്വന്തം നിലയിൽ ഇവരെ നാമം നിർദ്ദേശം ചെയ്യാൻ അവസരം ലഭിച്ചതെന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആരോപണം. അതേ സമയം സർവ്വകലാശാല ചാൻസലർ കൂടിയായ ഗവർണർക്കെതിരെ പ്രതിഷേധത്തിന് പുതിയ പോർമുഖം തുറക്കാനാണ് എസ്.എഫ്.ഐ യുടെ തീരുമാനം.

Advertisement