കെഎസ്ആർടിസിയിൽ ഇന്നുമുതൽ ഓൺലൈൻ പെയ്മെൻറ് സംവിധാനം

Advertisement

തിരുവനന്തപുരം .കെഎസ്ആർടിസിയിൽ ഇന്നുമുതൽ ഓൺലൈൻ പെയ്മെൻറ് സംവിധാനം ആരംഭിക്കുന്നു. തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ ബസ്സിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. യുപിഐ ഡെബിറ്റ് ക്രെഡിറ്റ് കാർഡുകളിലൂടെ ടിക്കറ്റെടുക്കാം. പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിക്കുന്ന ഓൺലൈൻ പെയ്മെൻറ് സംവിധാനം നാലുമാസത്തിനുള്ളിൽ കേരളത്തിലെ മുഴുവൻ കെഎസ്ആർടിസി ബസുകളിലും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

ആൻഡ്രോയിഡ് ടിക്കറ്റിംഗ് മെഷീനുകൾ ഉപയോഗിച്ചാണ് ടികറ്റ് ലഭ്യമാക്കുക. തിരുവനന്തപുരം നഗരത്തിലെ 90 സിറ്റി സർക്കുലർ ബസുകളിലും പോയിന്റ് ടു പോയിന്റ് ബസുകളിലുമാണ് സംവിധാനം. യാത്രക്കാർക്ക് യു പി ഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയവ ഉപയോഗിച്ച റിക്കറ്റ് തുക അടയ്ക്കാം. ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമറ്റഡ് എന്ന കമ്പനിയാണ് ടിക്കറ്റിംഗ് മെഷീനുകൾ ഉൾപ്പെടെയുള്ള മുഴുവൻ സേവനങ്ങളും ലഭ്യമാക്കുന്നത്. ചലോ ആപ്പ് എന്ന പേരിൽ യാത്രക്കാർക്കായി ആൻഡ്രോയിഡ് ആപ്പും സജ്ജമാണ്. ആപ്ലിക്കേഷൻ വഴി യാത്രക്കാർക്ക് ബസുകളുടെ ലൈവ് ലൊക്കേഷനും തിരക്കും ഉൾപ്പെടെ മനസിലാക്കാം. പുതിയ ടിക്കറ്റിങ് സംവിധാനത്തിലൂടെ വിവിധ യാത്ര പാസുകൾ ബസിൽ വെച്ച് തന്നെ പുതുക്കാനും പുതിയ യാത്ര പാസുകൾ എടുക്കാനും കഴിയും. പരീക്ഷണാടിസ്ഥാനത്തിൽ ആണ് പദ്ധതി നാടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിലെ പോരായ്മകൾ പരിഹരിച്ച് നാല് മാസത്തിനകം മുഴുവൻ ബസുകളിലും പദ്ധതി നടപ്പിലാക്കാൻ ആണ് കെ എസ് ആർ ടി സി ലക്ഷ്യമിടുന്നത്.

Advertisement